Breaking News

കെ.എസ്.എഫ്.ഇ വിജിലൻസ് റെയ്ഡ്; തുടര്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് സി.പി.എം

കെ.എസ്.എഫ്.ഇയിലെ റെയ്ഡുമായി ബന്ധപ്പെട്ട് തുടര്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് സി.പി.എം തീരുമാനം. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ വിഷയം ഉന്നയിക്കുമെന്ന ഐസകിന്‍റെ നിലപാടിന് തടയിടാനാണ് പാർട്ടിയുടെ തീരുമാനം. മുഖ്യമന്ത്രിയുടെ വിശദീകരണത്തോടെ റെയ്ഡ് വിവാദം അടഞ്ഞ അധ്യായമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ വ്യക്തമാക്കി.

വിജിലന്‍സ് റെയ്ഡ് വിവാദം പാര്‍ട്ടിക്ക് വലിയ തലവേദനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സൃഷ്ടിച്ചത്. കേന്ദ്ര ഏജന്‍സികള്‍ക്ക് വഴിതുറക്കുന്ന തരത്തില്‍ വിജിലന്‍സ് നടത്തിയ കണ്ടെത്തലുകളില്‍ പാര്‍ട്ടിക്കും അതൃപ്തിയുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടോടെ അതെല്ലാം മാറി മറിഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കപ്പുറം പാര്‍ട്ടി കടക്കില്ല എന്ന കൃത്യമായ സൂചന നല്‍കുന്നത് കൂടിയായിരിന്നു ഐസകിനെതിരെ ശാസനരൂപത്തിലുള്ള സി.പി.എമ്മിന്‍റെ പ്രസ്താവന.തന്‍റെ വിമര്‍ശനങ്ങള്‍ പാര്‍ട്ടി തള്ളിക്കളഞ്ഞെങ്കിലും തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം വീണ്ടും പാര്‍ട്ടിയില്‍ വിഷയം ഉന്നയിക്കാനാണ് ഐസക് ഇപ്പോൾ ശ്രമിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *