Breaking News

വി.കെ ഇബ്രാഹിം കുഞ്ഞിന്റെ റിമാൻഡ് കാലാവധി നീട്ടി; ഡിസംബർ 16 വരെ ജൂഡീഷ്യൽ കസ്റ്റഡിയിൽ

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ റിമാൻഡ് കാലാവധി നീട്ടി. മൂവാറ്റുപുഴ വിജിലൻ‍സ് കോടതിയാണ് റിമാൻഡ് കലാവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടയത്.

ഇതോടെ ഇബ്രാഹിം കുഞ്ഞ് ഡിസംബർ 16 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. ചോദ്യം ചെയ്യൽ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. വീണ്ടും ചോദ്യം ചെയ്യാനുള്ള അപേക്ഷ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്യുമെന്ന് റിപ്പോർട്ടിലുണ്ട്.

എന്നാൽ പെറ്റീഷൻ ഈ ഘട്ടത്തിൽ പരിഗണിക്കാനാകില്ലെന് കോടതി വ്യക്തമാക്കി. വീഡിയോ കോളിലൂടെ ജഡ്ജി ഇബ്രാഹിം കുഞ്ഞുമായി സംസാരിച്ച ശേഷമാണ് ഉത്തരവ്. ഇബ്രാഹിം കുഞ്ഞ് ലേക്ക് ഷോർ ആശുപത്രിയിൽ തന്നെ തുടരും.

തിങ്കളാഴ്ച വിജിലൻസ് വീണ്ടും ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിലെത്തി ചോദ്യം ചെയ്യും. ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ മതിയെന്ന നിലപാടിലാണ് വിജിലൻസ്.

കഴിഞ്ഞ ദിവസം കോടതി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെയാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലസിന് അനുമതി ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *