Breaking News

വനിതാ ജഡ്ജിമാർക്കെതിരെ മോശം പരാമർശം; ജസ്റ്റിസ് സി എസ് കർണൻ അറസ്റ്റിൽ

സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാർക്കെതിരെയുള്ള അപകീർത്തികരമായ പരാമർശത്തിന്റെ പേരിൽ മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണനെ അറസ്റ്റ് ചെയ്തു.

ഒരു മാസം മുൻപാണ് സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാർക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചതിന് കേസെടുത്തത്.

ബുധനാഴ്ച ചെന്നൈയിൽ വച്ചാണു കർണനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിൽ ചെന്നൈ പൊലീസ് സൈബർ സെൽ കർണനെതിരെ കേസെടുത്തിരുന്നു.

കർണനെതിരെ മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്ക്ക് പരാതി നൽകിയിരുന്നു.

കോടതികളിലെ വനിതാ ഉദ്യോഗസ്ഥർക്കു നേരെയും വനിതാ ജഡ്ജിമാർക്കു നേരെയും ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാർ ലൈംഗിക അതിക്രമത്തിനു ശ്രമിച്ചതായാണു കർണൻ ഒരു വിഡ‍ിയോയിൽ ആരോപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *