Breaking News

‘ഓരോ കേസിലും വ്യത്യസ്ത സാഹചര്യം’; അർണബിന് കിട്ടിയ ജാമ്യം സിദ്ദിഖ് കാപ്പനില്ല, ഹർജി വീണ്ടും മാറ്റി

ഉത്തർപ്രദേശ് പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജിയിൽ തീരുമാനമെടുക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു.

സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഭാര്യയെയും മകളെയും കക്ഷി ചേർക്കാൻ കെ.യു.ഡബ്‌ള്യു.ജെക്ക് സുപ്രീംകോടതി അനുമതി നൽകി.

പ്രതിയുടെ അവകാശം മൂന്നാമതൊരു സംഘടനയ്ക്ക് ഉന്നയിക്കാനാകുമോ എന്ന് ചീഫ് ജസ്റ്റിസും ആരാഞ്ഞു. തുടർന്നാണ് കേസിൽ കാപ്പന്റെ കുടുംബാംഗങ്ങളെ കക്ഷി ചേർക്കാൻ കോടതി പത്രപ്രവർത്തക യൂണിയന് അനുമതി നൽകിയത്

വാദത്തിനിടെ വിചാരണ കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അർണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ സുപ്രീംകോടതി വിധി കപിൽ സിബൽ ചൂണ്ടിക്കാട്ടിയപ്പോൾ ഓരോ കേസിലും വ്യത്യസ്ത സാഹചര്യമാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *