ഹൈദരാബാദ് കോർപറേഷൻ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി മുസ്ലിംലീഗ് സഹകരിക്കില്ലെന്ന പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ വാദം ഹൈദരബാദ് കമ്മറ്റി തള്ളി.
തെലങ്കാന മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് ഇംതിയാസ് ഹുസൈന്‍ ഒവൈസിക്ക് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചു. മുസ്ലീം ലീഗ് മജ്‌ലിസ് പാര്‍ട്ടിക്കൊപ്പമാണെന്നും ഇംതിയാസ് ഹുസൈന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ഒവൈസിയെയും മജ്‌ലിസ് പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ മജ്‌ലിസ് പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്നാണ് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കൂടിയായ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
യുപിഎയ്ക്ക് പുറത്ത് ഒരു കക്ഷിക്കും ലീഗ് ഇതുവരെ പിന്തുണ കൊടുത്തിട്ടില്ലെന്നും ഇനി കൊടുക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.