പൂജാരി പാതി നഗ്നനായി ക്ഷേത്രത്തില്‍ നില്‍ക്കുമ്പോള്‍ ഭക്തര്‍ മാത്രം ‘മാന്യ’മായി വസ്ത്രം ധരിക്കണമെന്ന് പറയുന്നത് എന്തിനെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി.
ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ‘മാന്യ’മായി വസ്ത്രം ധരിക്കണമെന്ന ഷിര്‍ദി സായിബാബ ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനത്തിനെതിരെയാണ് തൃപ്തി രംഗത്തെത്തിയത്.
ബോര്‍ഡുകള്‍ ക്ഷേത്ര ട്രസ്റ്റ് അധികാരികള്‍ എടുത്തു മാറ്റണമെന്ന് തൃപ്തി ദേശായി. ഇല്ലാത്തപക്ഷം താനും മറ്റ് ആക്ടിവിസ്റ്റുകളും മഹാരാഷ്ട്രയില്‍ നേരിട്ടെത്തി ബോര്‍ഡുകള്‍ നീക്കം ചെയ്യും.
പൂജാരി പാതി നഗ്നനായി നില്‍ക്കുന്നതിന് ഭക്തര്‍ പരാതി പറയുന്നില്ലല്ലോ എന്നും അവര്‍ ചോദിച്ചു. ക്ഷേത്രത്തിലെ പൂജാരി അര്‍ധ നഗ്നനായാണ് നില്‍ക്കുന്നതെന്നും പൂജാരിക്കും ഭക്തര്‍ക്കും രണ്ടു തരം അളവുകോല്‍ എന്തുകൊണ്ടെന്നും തൃപ്തി ദേശായി ചോദിച്ചു.
ധരിക്കണം എന്തു പറയണം എന്നൊക്കെയുള്ള ഓരോരുത്തരുടെയും അവകാശമാണ്. ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം തരുന്നുണ്ട്. ഒരു ആരാധാനാ സ്ഥലത്തു പോവുമ്പോള്‍ എങ്ങനെ വസ്ത്രം ധരിക്കണം എന്നെല്ലാം ആളുകള്‍ക്കറിയാമെന്നും അവർ പറഞ്ഞു.