Breaking News

ബാർ കോഴക്കേസ്; സ്പീക്കറുടെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ

ബാർ കോഴ വിഷയത്തിൽ സ്പീക്കറുടെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. രമേശ് ചെന്നിത്തലക്ക് എതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടുള്ള നീക്കം കോൺഗ്രസ് പാർട്ടിയുടെ മുഖഛായ തകർക്കാനാണെന്നും താരിഖ് അൻവർ തൃശൂരിൽ പറഞ്ഞു.

ബാർ കോഴ വിഷയത്തിൽ ചെന്നിത്തലക്കെതിരെയും അനധികൃത സ്വത്തു സമ്പാദന കേസിൽ കെ.എം ഷാജി എം.എൽ.എയ്ക്കെതിരേയും അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകി. ധനമന്ത്രി ഡോ. ടി.എം തോമസ് ഐസകിനെതിരായ അവകാശ ലംഘന പരാതിയിലും വി.ഡി സതീശനെതിരായ അന്വേഷണാനുമതിയിലും തീരുമാനം നാളെയുണ്ടാകും.

ബാർകോഴയിൽ ബിജു രമേശിൻ്റെ പുതിയ വെളിപ്പെടുത്തലിൽ കേസ് എടുത്ത് അന്വേഷണം വേണമെന്ന് ആഭ്യന്തര വകുപ്പ് ആവശ്യമുന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി. രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് വിജിലൻസ് ഡയറക്ടറുമായി സ്പീക്കർ ആശയവിനിമയം നടത്തിയതായി സൂചനയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *