മതാചാരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത വര്‍ധിക്കുന്നതായി കെസിബിസി. മത-സമുദായ നേതാക്കളെയും അപമാനിക്കുന്ന പ്രവണതയും വര്‍ധിച്ച് വരുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന രീതി അവസാനിപ്പിക്കണം. ഇത് മത സൗഹാര്‍ദം തകര്‍ക്കും. സമുദായ സൗഹാര്‍ദ്ദം സംരക്ഷിക്കപ്പെടണമെന്നും കെസിബിസി ശീതകാല സമ്മേളനം ആഹ്വാനം ചെയ്തു. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സാമിയെ മോചിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
