പ്രധാനമന്ത്രി യോഗം വിളിക്കണമെന്ന് കർഷക സംഘടനകൾ. 507 കർഷക സംഘടനകളുടെയും പ്രതിനിധികളെ യോഗത്തിൽ പങ്കെടുപ്പിക്കണം. പ്രധാനമന്ത്രി ക്ഷണിക്കും വരെ ചർച്ചയ്ക്കില്ലെന്ന് പഞ്ചാബ് കിസാൻ സംഘർഷ് സമിതി അറിയിച്ചു.
കേന്ദ്രസർക്കാർ സംഘടനകളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സംഘടനകൾ വ്യക്തമാക്കി.
അതേസമയം, കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേന്ദ്രസർക്കാരും കർഷക സംഘടന നേതാക്കളുമായുള്ള രണ്ടാം വട്ട ചർച്ച ഇന്ന് നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകരുമായി നേരിട്ട് ചർച്ച നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.