രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ മനുഷ്യത്വരഹിതമായി പ്രവർത്തിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പെട്രോൾ -ഡീസൽ വില വർദ്ധനയ്ക്ക് പുറമെ ഇപ്പോൾ എൽ.പി.ജിക്ക് 50 രൂപ വർദ്ധിപ്പിച്ചിരിക്കുന്നു.ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 651 രൂപ നല്‍കണം. വാണിജ്യ സിലിണ്ടറിന് 55 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1293 രൂപയുമായി. കോവിഡ് കാലത്ത് ജനങ്ങൾക്ക് ജോലിയും കൂലിയും ഇല്ലാതിരിക്കുമ്പോഴാണ് ഈ ഇരുട്ടടി എന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര തലത്തില്‍ വിലയില്‍ മാറ്റമില്ലാത്തപ്പോഴും വില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഈ സെപ്തംബറിലാണ് പാചകവാതകത്തിനുള്ള സബ്‌സിഡി എടുത്ത് കളഞ്ഞുകൊണ്ട് കേന്ദ്രം ഉത്തരവിറക്കിയത്. ജനദ്രോഹപരമായ നടപടികൾ കൊണ്ട് കോർപറേറ്റുകളെ സഹായിക്കാൻ ശ്രമിക്കുന്ന സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വില വർധന പിൻവലിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല പ്രസ്തവനയിൽ പറഞ്ഞു.