തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ശിവസേന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായിട്ടല്ല മത്സരിക്കുന്നത് എന്ന് ശിവസേന കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രൻ പറഞ്ഞു. പാർട്ടി സ്ഥാനാർത്ഥികൾ സ്വന്തം നിലയിൽ പാർട്ടി ചിഹ്നമായ അമ്പും വില്ലും അടയാളത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ ശിവസേന ബി.ജെ.പിയുമായി യാതൊരു സഖ്യവും ഉണ്ടാക്കിയിട്ടില്ല. ബി.ജെ.പി സ്ഥാനാർത്ഥികൾ മത്സര രംഗത്തില്ലാത്ത വാർഡുകളിൽ മത്സരിക്കുന്ന ശിവസേന സ്ഥാനാർതികൾ എൻ.ഡി.എ യുടെ ഭാഗമാണെന്നുള്ള പ്രചരണം ദുഷ്ടലാക്കോടുകൂടിയുള്ളതാണ്. പാർട്ടി സ്ഥാനാർത്ഥികൾ മത്സര രംഗത്തില്ലാത്ത സ്ഥലങ്ങളിൽ ആർക്കാണ് പിന്തുണ എന്നത് സംബന്ധിച്ച കാര്യം പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം പ്രഖ്യാപിക്കുമെന്നും ഭുവനചന്ദ്രൻ പറഞ്ഞു.