Breaking News

സ്ഥാനാർത്ഥികളുടെ മരണം: അഞ്ച് നിയോജകമണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റി

തിരുവനന്തപുരം: സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഞ്ച് വാർഡ്/ നിയോജകമണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറമ്പിക്കുളം (5), കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ...

ബൂത്തുകളിൽ സ്ഥാനാർഥികൾക്കും വീഡിയോഗ്രാഫി ഏർപ്പെടുത്താം

തിരുവനന്തപുരം: ജില്ലയിലെ ഏതെങ്കിലും പോളിങ് ബൂത്തിലെ വോട്ടെടുപ്പ് നടപടിക്രമങ്ങൾ വീഡിയോയിൽ പകർത്തുന്നതിന് സ്ഥാനാർഥികൾക്കും രാഷ്ട്രീയ കക്ഷികൾക്കും സംഘടനകൾക്കും അവസരമുണ്ടാകുമെന്നു ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ പറഞ്ഞു. നിബന്ധനകളോടെയാകും അനുമതി. വീഡിയോഗ്രാഫി നടത്തുമ്പോൾ സമ്മതിദായകർ വോട്ട് ചെയ്യുന്ന...

കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട്; മുഖ്യമന്ത്രി

കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം തകര്‍ക്കാന്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐഎം സംഘടിപ്പിച്ച വെബ് റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യുഡിഎഫിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച്...

കൊവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കൊവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും മലപ്പുറം മഞ്ചേരി മെഡിക്കല്‍...

മൂന്നാംവട്ട ചർച്ചയും പരാജയം; ബുധനാഴ്ച വീണ്ടും ചർച്ച നടത്താമെന്ന് കേന്ദ്ര സർക്കാർ

കർഷകരുമായുള്ള കേന്ദ്ര സർക്കാർ ചർച്ച വീണ്ടും പരാജയം. തിങ്കളാഴ്ച വീണ്ടും ചർച്ച നടത്താമെന്ന് യോഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചു. വീണ്ടും ചർച്ച നടത്താൻ ഇരു കൂട്ടരും സമ്മതിച്ചിട്ടുണ്ട്. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന നിലപാടിൽ...

തിരുവനന്തപുരത്ത് നിയമം ലംഘിച്ചു സ്ഥാപിച്ചിരുന്ന 23,329 പ്രചാരണോപാധികള്‍ നീക്കം ചെയ്തു 

തിരുവനന്തപുരം: ജില്ലയില്‍ നിയമം ലംഘിച്ചു സ്ഥാപിച്ചിരുന്ന 23,329 പ്രചാരണോപാധികള്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. 20,114 പോസ്റ്ററുകള്‍, 1,791 ബോര്‍ഡുകള്‍, 1,423 ഫ്‌ളാഗുകള്‍ എന്നിവയാണ് നീക്കം ചെയ്തത്.  സ്‌ക്വാഡിന്റെ പരിശോധന വരും ദിവസങ്ങളിലും തുടരും....

പ്രചാരണ വാഹനങ്ങളുടെ എണ്ണം കൂടരുത് 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഓരോ വാര്‍ഡിലും ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ചിരിക്കുന്നതിനേക്കാള്‍ കൂടരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ.  അധികമായി വാഹനങ്ങള്‍ ഉപയോഗിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്തുകളില്‍ ഒരു...

ലോക മണ്ണ്ദിനം; വെള്ളനാട് മിത്രനികേതനിൽ വെബിനാർ സംഘടിപ്പിച്ചു

വെള്ളനാട്: ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി വെള്ളനാട്‌ മിത്രനികേതൻ കൃഷി വിജ്‍ഞാന കേന്ദ്രത്തിൽ ഏകദിന ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. കൃഷി വിജ്‍ഞാന കേന്ദ്രം മേധാവി ഡോ.ബിനു ജോൺ സാം ഉദ്ഘാടനം ചെയ്തു. ആഗ്രോണമി വിഭാഗം...

തിരഞ്ഞെടുപ്പ് നയിക്കുന്നത് പിണറായി തന്നെ; നേരിട്ട് എത്താത്തത് ആൾക്കൂട്ടം ഒഴിവാക്കാൻ, ആക്ഷേപങ്ങൾക്ക് മറുപടിയുമായി എ. വിജയരാഘവൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇടതുമുന്നണിയെ നയിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. പ്രചാരണത്തിന് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയാണെന്നും ആൾക്കൂട്ടം ഒഴിവാക്കാനാണ് മുഖ്യമന്ത്രിയെ ഉൾപ്പെടുത്തി പൊതുപരിപാടി സംഘടിപ്പിക്കാത്തതെന്നും വിജയരാഘവൻ പറഞ്ഞു....

ലൈഫ് മിഷൻ ഇടപാടിൽ നൽകിയത് കോഴയല്ല, കമ്മീഷനാണ്; കസ്റ്റംസിനോട് സന്തോഷ് ഈപ്പൻ

ലൈഫ് മിഷൻ ഇടപാടിൽ താൻ ആർക്കും കൈക്കൂലി നൽകിയിട്ടില്ലെന്നും കമ്മീഷനാണ് നൽകിയതെന്നും യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ. കസ്റ്റംസ് ചോദ്യം ചെയ്യലിനായി എത്തിയപ്പോഴായിരുന്നു ഈപ്പൻ്റെ പ്രതികരണം. യുഎഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ട്സ് ഓഫീസർ വിദേശത്തേക്ക്...