Breaking News

പ്രചാരണ വാഹനങ്ങളുടെ എണ്ണം കൂടരുത് 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഓരോ വാര്‍ഡിലും ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ചിരിക്കുന്നതിനേക്കാള്‍ കൂടരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ.  അധികമായി വാഹനങ്ങള്‍ ഉപയോഗിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്തുകളില്‍ ഒരു സ്ഥാനാര്‍ഥിക്ക് ഒരു പ്രചാരണ വാഹനം മാത്രമേ പാടുള്ളൂ.  ബ്ലോക്ക് പഞ്ചായത്തില്‍ ഇതു മൂന്നും ജില്ലാ പഞ്ചായത്തില്‍ നാലും വരെയാകാം.  മുനിസിപ്പാലിറ്റിയില്‍ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി രണ്ടു വാഹനങ്ങള്‍ ഉപയോഗിക്കാം.  കോര്‍പ്പറേഷനില്‍ നാലു വാഹനങ്ങള്‍ ഉപയോഗിക്കാം. വാഹനങ്ങളില്‍ ഉച്ചഭാഷണി ഉപയോഗിക്കുന്നതിനു മുന്‍കൂര്‍ അനുമതി വാങ്ങണം.  അനുവദനീയമായ ശബ്ദപരിധി കര്‍ശനമായി പാലിക്കണം. രാത്രി ഒമ്പതിനും രാവിലെ ആറിനും ഇടയില്‍ വാഹനത്തില്‍ ഉച്ചഭാഷണി ഉപയോഗിച്ചുള്ള പ്രചാരണം പാടില്ലെന്നും കളക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *