തിരുവനന്തപുരം: സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഞ്ച് വാർഡ്/ നിയോജകമണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറമ്പിക്കുളം (5), കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ താത്തൂർ പൊയ്യിൽ (11), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ വാർഡ് (37), തൃശൂർ കോർപ്പറേഷനിലെ പുല്ലഴി (47), കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (7) എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പാണ് മാറ്റിവച്ചത്. പുതിയ തിരഞ്ഞെടുപ്പ് തിയതി പിന്നീട് അറിയിക്കും.
