Breaking News

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് തുടർവാദം കേൾക്കും

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പിടിയിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ ബംഗളൂരു സിറ്റി സെഷൻസ് കോടതി ഇന്ന് തുടർവാദം കേൾക്കും.ബിനീഷിന്റെ വാദം പൂർത്തിയായെങ്കിലും, എതിർവാദം സമർപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു.

ഇഡിക്കുവേണ്ടി സോളിസിറ്റർ ജനറൽ ഇന്ന് വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാകുമെന്നാണ് സൂചനകൾ.ബിനീഷിന്റെ വ്യക്തി സ്വാതന്ത്ര്യം മാനിക്കണമെന്നും, ജാമ്യം നൽകണമെന്നും കഴിഞ്ഞ ദിവസം അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരിന്നു.

Leave a Reply

Your email address will not be published. Required fields are marked *