Breaking News

മുംബൈയിൽ ദിനപത്രങ്ങൾ അച്ചടി നിർത്തുന്നു; ഓൺലൈൻ പോർട്ടലിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പത്രങ്ങൾ

മുംബൈ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മുംബൈയിൽ പത്രങ്ങളുടെ അച്ചടി നിർത്തുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ മിറർ, പൂനെ മിറർ , അഹമ്മദാബാദ് മിറർ എന്നീ പത്രങ്ങളാണ് അടച്ചുപൂട്ടുന്നത്.

മുംബൈ മിറർ ആഴ്ചയിലൊന്നായി പ്രസിദ്ധീകരിക്കും. എല്ലാ പത്രങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രവർത്തനം തുടരും. കൊവിഡ് കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയായതാണ് അച്ചടി നിർത്താൻ കാരണമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *