തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ആവേശത്തോടെയുള്ള കൊട്ടിക്കലാശം പാടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍.
ഇന്ന് വൈകിട്ട് ആറുമണിയോടെ പ്രചരണം അവസാനിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വി. ഭാസ്കരൻ വ്യക്തമാക്കി. പൊതു ഇടങ്ങളില്‍ വന്ന് ആള്‍കൂട്ടമായി വന്നുള്ള പ്രകടനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പോസിറ്റിവായവര്‍, ക്വാറന്റീനില്‍ ഉള്ളവര്‍ എന്നിവരുടെ പോളിങ്ങിന് തലേന്ന് വൈകിട്ട് മൂന്നുമണിവരെ തയ്യാറാക്കുന്ന ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കൊക്കെ തപാല്‍ വോട്ട് അനുവദിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.
ബാലറ്റ് പേപ്പര്‍ അവരുടെ അടുത്ത് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. പോളിങ്ങിന് തലേന്ന് വൈകിട്ട് മൂന്നിന് ശേഷം കോവിഡ് പോസിറ്റിവാകുകയോ ക്വാറന്റീനില്‍ ആകുകയോ ചെയ്യുന്നവര്‍ക്ക് പോളിങ് സ്റ്റേഷനില്‍ എത്തി വോട്ട് ചെയ്യാന്‍ അനുവാദമുണ്ടാകും.
ഇവര്‍ പിപിഇ കിറ്റ് ധരിച്ച് വൈകിട്ട് ആറിന് മുമ്പ് പോളിങ് ബൂത്തിലെത്തണം. സാധാരണ വോട്ടര്‍മാര്‍ എല്ലാവരും വോട്ട് ചെയ്തതിന് ശേഷം ഇവര്‍ക്ക് വോട്ട് ചെയ്യാം. ഇവര്‍ ബൂത്തിനുള്ളില്‍ കയറുന്നതിന് മുമ്പ് പോളിങ് ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരും പിപിഇ കിറ്റ് ധരിച്ചിരിക്കണം.
ഇവര്‍ക്കുള്ള പിപിഇ കിറ്റ് ആരോഗ്യ വകുപ്പുന്റെ സഹായത്തോടെ വിതരണം ചെയ്യും. പോളിങ്ങിനായി ഉപയോഗിക്കുന്ന പിപിഇ കിറ്റുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അതാത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.