Breaking News

സുരക്ഷിതമായി സമ്മതിദാനാവകാശം വിനിയോഗിക്കാൻ ബോധവൽക്കരണവുമായി സ്റ്റുഡൻറ് പോലീസ് കേഡറ്റുകളും പോലീസും

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനും, അത് കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു സുരക്ഷിതമാക്കുന്നതിലേക്കുമായി ബോധവൽക്കരണം നടത്തുന്നതിനുള്ള തിരുവന്തപുരം റൂറൽ ജില്ലയിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ അവസാന ദിനത്തിൽ വിതുര ട്രൈബൽ മേഖലയിലാണ് പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്തിൻറെ നേതൃത്വത്തിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളും പോലീസും ബോധവൽക്കരണം നടത്തിയത്. പദ്ധതിയുടെ ഭാഗമായി മൂന്നു ലക്ഷത്തോളം ആൾക്കാരെ നേരിൽ കണ്ടു ബോധവൽക്കരണം നടത്താൻ കഴിഞ്ഞിട്ടുണ്ട്. വിതുര സബ് ഇൻസ്‌പെക്ടർ എസ് എൽ സുധീഷ്, SPC അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ അനിൽകുമാർ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ കെ അൻവർ, ഹരി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *