Breaking News

കോവിഡ് വാരിയര്‍ 2020 ദേശീയ അവാര്‍ഡ് കോഴിക്കോട് ആസ്റ്റര്‍ മിംസിന്

കോഴിക്കോട്: കോവിഡ് കാലത്തെ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയവര്‍ക്കുള്ള ദേശീയ അംഗീകാരമായ കോവിഡ് വാരിയര്‍ 2020 കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന് ലഭിച്ചു.കേന്ദ്രമന്ത്രി ശ്രീപദ് യെസ്സോ നായിക് ആണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ടോപ്ഗാലന്റ് മീഡിയയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.മോസ്റ്റ് ഇന്നവേറ്റീവ് & എക്സംപ്ലറി വര്‍ക്കി ഇന്‍ ദ സൊസൈറ്റി എന്ന വിഭാഗത്തിലാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഒന്നാമതെത്തിയത്.

കോവിഡ് കാലത്ത് സാമൂഹിക പ്രസക്തിയുള്ള ഇടപെടലുകള്‍ നടത്തിയ രാജ്യത്തിനകത്തുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് അവാര്‍ഡിന് പരിഗണിച്ചത്. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ രോഗബാധിതര്‍ക്ക് ചികിത്സാ സൗകര്യങ്ങളൊരുക്കിയതും അടിയന്തര ശസ്ത്രക്രിയ ഉള്‍പ്പെടെ ആവശ്യമായിരുന്ന നിര്‍ധനരായവര്‍ക്ക് മെഡിക്കല്‍ കോളേജുകളിലുള്‍പ്പെടെ ശസ്ത്രക്രിയ നടത്താനുള്ള സൗകര്യം ഇല്ലാതായപ്പോള്‍ സൗജന്യമായും കുറഞ്ഞ നിരക്കിലും ശസ്ത്രക്രിയകള്‍ നടത്തി നല്‍കിയതും, സര്‍ക്കാരുമായി സഹകരിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികളുമാണ് അവാര്‍ഡിന് പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *