Breaking News

ബി.ജെ.പി സ്ഥാനാർത്ഥിയെ കാണാനില്ല; കുടുംബം പൊലീസിൽ പരാതി നൽകി

നെടുവത്തൂർ പഞ്ചായത്ത്‌ അഞ്ചാം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥി സി. അജീവ്കുമാറിനെ കാണ്മാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രചാരണം നടത്തുന്നതിനിടയിൽ അഞ്ചുദിവസമായി ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

തിരഞ്ഞെടുപ്പ്​ പ്രചാരണം അവസാനിച്ച ഇന്നലെയും ഇയാൾ എത്തിച്ചേരാതിരുന്നതിനെ തുടർന്നാണ് ബന്ധുക്കൾ കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയത്.

സി.പി.ഐ. പ്രവർത്തകനായിരുന്ന അജീവ്‌കുമാർ അടുത്തിടെയാണ് ബി.ജെ.പി.യിൽ ചേർന്നത്. പൊലീസ് അന്വേഷണം തുടങ്ങി. തിരികെ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കളും പാർട്ടി പ്രവർത്തകരും.

Leave a Reply

Your email address will not be published. Required fields are marked *