Breaking News

കൊല്ലത്ത് സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു; രണ്ട് ആർഎസ്‌എസ്‌ പ്രവർത്തകർ കസ്റ്റഡിയിൽ

മൺറോത്തുരുത്തിൽ സി.പി.ഐ.എം പ്രവർത്തകനെ ആർ.എസ്.എസ് പ്രവർത്തകർ കുത്തിക്കൊന്നു. മൺറോതുരത്ത്‌ വില്ലിമംഗലം മയൂഖം(ഓലോത്തിൽ) വീട്ടിൽ ആർ മണിലാൽ(52)ആണ്‌ കൊല്ലപ്പെട്ടത്‌.

ഞായറാഴ്ച രാത്രി എട്ടരയോടെ മൺറോത്തുരുത്ത് കനറാ ബാങ്കിനുസമീപമാണ് സംഭവം. സംഭവത്തിൽ രണ്ട്‌ ആർഎസ്‌എസ്‌ പ്രവർത്തകരെ പൊലീസ്‌ പിടികൂടി.

ആർഎസ്‌എസ്‌ പ്രവർത്തകരായ നെൻമേനി തെക്ക്‌ തുപ്പാശേരിൽ അശോകൻ (55), വില്ലിമംഗലം വെസ്‌റ്റ്‌ പനിക്കന്തറ സത്യൻ(51) എന്നിവരെ ‌ കിഴക്കേകല്ലട പൊലീസ്‌ കസ്റ്റഡിയിൽ എടുത്തു‌.

കൊലപാതകത്തിൽ പ്രതിഷേധിച്ച്‌ കൊല്ലത്തെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. സിപിഎം നേതൃത്വത്തിൽ കുണ്ടറ മണ്ഡലത്തിലെ മൺറോ തുരുത്ത്, കിഴക്കേ കല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ ആചരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *