കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സ്ത്രീ പഠന കേന്ദ്രം ‘തൊഴിലിടങ്ങളിലെ അതിക്രമങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. തൊഴില്‍ രംഗത്തെ സ്ത്രീകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ എസ്്ഇഡബ്ലിയുഎ യുടെ കേരള ഘടകം ജനറല്‍ സെക്രട്ടറി ഡോ. സോണിയ ജോര്‍ജ്ജ് പ്രഭാഷണം നടത്തും.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനായി ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്ത ’16 ഡെയ്‌സ് ഓഫ് ആക്ടിവിസം’ എന്ന 16 ദിവസ ക്യാമ്പെനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 8 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് meet.google.com/vwq-jspt-gsp എന്ന ഗൂഗിള്‍ മീറ്റ് ലിങ്ക്് വഴി പ്രഭാഷണം കേള്‍ക്കാം.
