തിരുവനന്തപുരത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം കോർപറേഷനിലെ പാളയം വാർഡിലെ ബൂത്തിലാണ് സംഭവം.
മുസ്തഫ എന്ന ആളാണ് അറസ്റ്റിലായത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഏജന്റുമാർ പരാതിപ്പെട്ടതിനെ തുടർന്ന് പ്രിസൈഡിംഗ് ഓഫിസർ പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റിന് നിർദേശം നൽകുകയായിരുന്നു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് ശതമാനം 60 കടന്നു. നിലവില്‍ വോട്ടിംഗ് ശരാശരി 63.13 ശതമാനമാണ്. തിരുവനന്തപുരം- 59. 74%, കൊല്ലം- 63.95%, പത്തനംതിട്ട- 62. 51%, ആലപ്പുഴ- 66.87%, ഇടുക്കി- 65.12% എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ പോളിംഗ്. കനത്ത പോളിംഗാണ് ഉച്ചയോടു കൂടി രേഖപ്പെടുത്തിയത്.