Breaking News

സ്വര്‍ണക്കടത്തിലെ ഭരണഘടനാ പദവിയുള്ള, ഭഗവാന്റെ പേരുള്ള ഉന്നതനെ തിരഞ്ഞ് കേരളം: സൂചനകള്‍ ഇങ്ങനെയൊക്കെ

തിരുവനന്തപുരം: സ്വര്‍ണക്കടത്തിലെ ഉന്നതന്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും പ്രതികളുടെ രഹസ്യമൊഴിയിലെ ഉന്നതന്‍ ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഉന്നതന് പോലും റിവേഴ്‌സ് ഹവാലയില്‍ പങ്കുണ്ട്. ഉന്നതനെ അറിഞ്ഞാല്‍ ജനം ബോധംകെട്ടു വീഴുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇതോടെ അതാരാണെന്ന് തിരയുകയാണ് സോഷ്യൽ മീഡിയ. ഭരണഘടനാ പദവി വഹിക്കുന്ന പ്രമുഖ വ്യക്തിയാണ് ഇതെന്ന വിവരങ്ങളും പുറത്ത് വന്നു. ഇതിനെ പിറകെയാണ് ഇത് ആരെന്ന ചോദ്യവുമായി രാഷ്ട്രീയ കേരളം രംഗത്തെത്തുന്നത്. നയതന്ത്രപാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനും ഡോളര്‍ കടത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് വമ്പന്‍ സ്രാവുകളാണെന്ന് കഴിഞ്ഞ ആഴ്ച കോടതി പറഞ്ഞിരുന്നു.

പ്രതികള്‍ വെളിപ്പെടുത്തിയ പേരുകള്‍ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇവ ഈ ഘട്ടത്തില്‍ പുറത്തുവരുന്നത് അന്വേഷണപുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നുമായിരുന്നു കൊച്ചിയിലെ സാമ്ബത്തിക കുറ്റവിചാരണ കോടതി പറഞ്ഞത്.ഉന്നതനെ സംബന്ധിച്ച സൂചനകളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് കോടതി പറഞ്ഞ ഉന്നതന്‍ ഭഗവാന്റെ പേരുള്ള ഒരാളാണെന്ന പരമാര്‍ശം കെ സുരേന്ദ്രന്‍ നടത്തിയിരുന്നു. ഇത് ചര്‍ച്ചയായതോടെ പരാമര്‍ശത്തില്‍ വിശദീകരണവുമായി സുരേന്ദ്രന്‍ രംഗത്തെത്തി. ഇന്ത്യയിലെ എല്ലാവരുടേയും പേര് ദൈവത്തിന്റെ പര്യായം തന്നെയാണല്ലോ എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നതെന്ന് ബഹുമാനപ്പെട്ട കോടതി തന്നെയാണ് പറഞ്ഞിരിക്കുന്നത്’, സുരേന്ദ്രന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

ഇതോടെ ‘ശ്രീരാമനിലും കൃഷ്ണനിലും ഉണ്ട്! ശിവനില്‍ ഇല്ല.. ‘ തുടങ്ങിയ ചര്‍ച്ചകളാണ് സജീവമാകുന്നത്. എന്നാൽ ഇത്തരം പ്രതികരണങ്ങളെ തള്ളി കളയുകയാണ് സിപിഎം.സ്വപ്‌നയും നേതാവും തമ്മില്‍ ഒരുമിച്ച്‌ വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നാണ് സൂചന. യാത്ര രേഖകള്‍ പരിശോധിച്ച്‌ ഇക്കാര്യം ഉറപ്പുവരുത്തും. ഇത് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കേരള രാഷ്ട്രയത്തില്‍ പൊട്ടിത്തെറികള്‍ക്ക് വഴിവയ്ക്കും. കോടതിയില്‍ സ്വപ്‌ന രഹസ്യ മൊഴിയും നല്‍കിയിട്ടുണ്ട്. ഈ ഉന്നതനെ കുടുക്കാനാണ് ഇത്.

ഈ ഉന്നതനെതിരെ മതിയായ തെളിവുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ ഏജൻസി. ഇതിനു പുറമേ, ഭരണരംഗത്ത് അത്യുന്നത പദവിയിലുള്ള മറ്റു രണ്ടു പ്രമുഖ വ്യക്തികളുടെ പേരും സ്വപ്ന സുരേഷ് മജിസ്ട്രേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴിയിലുണ്ടെന്നാണു ഭരണ, പ്രതിപക്ഷ നേതൃത്വങ്ങള്‍ക്കു ലഭിച്ച വിവരം. ഭരണഘടനാ പദവിയിലുള്ള വ്യക്തി സിപിഎമ്മുകാരനാണെന്നാണ് പുറത്തു വരുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *