Breaking News

ഹോട്ട്‌വാഷ് സാധ്യമാക്കുന്ന ഫൈവ് സ്റ്റാര്‍ വാഷിങ് മെഷീനുകള്‍ അവതരിപ്പിച്ച് ഗോദ്‌റെജ്

കൊച്ചി: വര്‍ധിച്ച ഡിമാന്‍ഡിന് അനുസൃതമായി, ഫൈവ് സ്റ്റാര്‍ റേറ്റിങുള്ള പുതിയ നിര വാഷിങ് മെഷീനുകള്‍ അവതരിപ്പിച്ച് ഗോദ്‌റെജ് അപ്ലയന്‍സസ്. ഓട്ടോമാറ്റിക് ടോപ്പ് ലോഡ് സെഗ്‌മെന്റില്‍ ഇയോണ്‍ അല്ല്യൂര്‍, ഇയോണ്‍ അല്ല്യൂര്‍ ക്ലാസിക്, ഇയോണ്‍ ഓഡ്ര എന്നിവയും സെമി ഓട്ടോമാറ്റിക് സെഗ്‌മെന്റില്‍ എഡ്ജ് ഡിജി, എഡ്ജ് അള്‍ട്ടിമാ സ്റ്റീല്‍നോക്‌സ് എന്നിവയുള്‍പ്പെടെ എല്ലാവര്‍ക്കുമുള്ള പുതുനിര ഉറപ്പാക്കുന്നതാണ് 12 പുതിയ വാഷിങ് മെഷീന്‍ എസ്‌കെയുകള്‍.

ഉപഭോക്താക്കളുടെ മനസില്‍ മുന്‍പന്തിയിലുള്ള ആരോഗ്യവും ശുചിത്വവും തന്നെയാണ് ഈ പുതിയ ലോഞ്ചുകളുടെ രൂപകല്‍പ്പനയിലും ആവിര്‍ഭാവത്തിലും മാര്‍ഗനിര്‍ദേശ തത്വമാക്കിയത്. ജേം ഷീല്‍ഡ് ടെക്‌നോളജിയുമായി പുതിയ ശ്രേണി ഗോദ്‌റെജ് ഇയോണ്‍ അല്ല്യൂര്‍ വാഷിങ് മെഷീനുകള്‍ 99.99% രോഗകാരികളായ അലര്‍ജികളെയും ബാക്ടീരിയകളെയും ഇല്ലാതാക്കുന്ന ഇന്‍ബില്‍റ്റ് ഹീറ്റര്‍ ടെക്‌നോളജിയിലൂടെയും, സമാര്‍ട്ട് വാഷ്് അല്‍ഗോരിതം വഴിയും, മേന്മയേറിയ ശുചിത്വമുള്ള കഴുകല്‍ ഉറപ്പാക്കുന്നു.

ഇന്റഗ്രേറ്റഡ് സൂപ്പീരിയര്‍ ജേം ഷീല്‍ഡ് ടെക്‌നോളജിക്കൊപ്പം അഞ്ച് സാധാരണ തരത്തിലുള്ള രോഗമുണ്ടാക്കുന്ന ബാക്ടീരിയകളെയും 12 പ്രധാന അലര്‍ജി ഗ്രൂപ്പുകളെയും ഇല്ലാതാക്കുന്നതിന്് എന്‍സിഎല്‍ എംപാനല്‍ഡ് ലാബ് സര്‍ട്ടിഫിക്കേഷനും പുതിയ ശ്രേണി ഗോദ്‌റെജ് ഇയോണ്‍ അല്ല്യൂര്‍ വാഷിങ് മെഷീനുകള്‍ക്കുണ്ട്. മുറിവ് അണുബാധ, ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം, ന്യുമോണിയ തുടങ്ങി നിരവധി അസുഖങ്ങള്‍ക്ക് ഈ സാധാരണ ബാക്ടീരിയകള്‍ കാരണമാകും.

തങ്ങളുടെ പുതിയതായി അവതരിപ്പിച്ച 5-സ്റ്റാര്‍ റേറ്റഡ് വാഷിംഗ് മെഷീനുകള്‍, ജേം ഷീല്‍ഡ് ടെക്‌നോളജി, ടോപ്പ് ലോഡ്, സെമി ഓട്ടോമാറ്റിക് സെഗ്മെന്റുകളിലുടനീളം ഇന്‍-ബില്‍റ്റ് ഹീറ്ററുകള്‍, രൂപകല്‍പ്പനയില്‍ ആരോഗ്യത്തിനും, ശുചിത്വത്തിനും മുഖ്യസ്ഥാനം നല്‍കിയിട്ടണ്ട.് ‘സോച്ച് കെ ബനായഹേ്’ തത്ത്വചിന്തയിലൂടെ ഇവ ഇന്ത്യയിലെ അത്യാധുനിക ഫാക്ടറികളിലാണ് നിര്‍മ്മിക്കുന്നത്, അതോടൊപ്പം ഇത് ‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതിയെ പിന്തുണയ്ക്കുന്നും എന്നും, ഗോദ്റെജ് അപ്ലയന്‍സ് ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്ദി പറഞ്ഞു.

99.99% അലര്‍ജികളും ബാക്ടീരിയകളും നീക്കം ചെയ്ത്, സ്മാര്‍ട്ട് വാഷ് അല്‍ഗോരിതം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജേം ഷീല്‍ഡ് മോഡ്, വളരെയധികം മലിനമായ വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ ഹോട്ട് മോഡ്, അധികം മലിനമാവാത്ത വസ്ത്രങ്ങള്‍ കഴുകാനുള്ള വാം മോഡ് എന്നിങ്ങനെ ഉപയോക്താക്കളെ ഇഷ്ടാനുസരണം താപനില ക്രമീകരിക്കാന്‍ അനുവദിക്കുന്ന മൂന്ന് ടെമ്പറേച്ചര്‍ മോഡുകള്‍ പുതിയ മോഡലുകളിലുണ്ട്.

ഇന്‍ബില്‍റ്റ് വാട്ടര്‍ ഹീറ്ററും ഡിജിറ്റല്‍ ഡിസ്‌പ്ലേയുമുള്ള ഇന്ത്യയിലെ ആദ്യത്തെ സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനാണ് ഗോദ്‌റെജ് എഡ്ജ് ഡിജി. ഏകദേശം 44 ലിറ്ററോളം ജല ഉപഭോഗം കുറയ്ക്കുന്ന ഇക്കോ മോഡിലാണ് പുതിയ വാഷിങ് മെഷീനുകള്‍ വരുന്നത്. വ്യത്യസ്ത ശേഷികളില്‍ ലഭ്യമായ ഈ ഫൈവ് സ്റ്റാര്‍ റേറ്റഡ് വാഷിങ് മെഷീനുകള്‍ വൈദ്യുതി ഉപഭോഗവും കുറയ്ക്കും. വാഷ് മോട്ടറുകള്‍ക്ക് പത്തു വര്‍ഷം വരെ വാറണ്ടിയുമുണ്ട്. പുതിയ ലോഞ്ചിങിലൂടെ വിപണി വിഹിതത്തിന്റെ പത്തു ശതമാനം കൈവരിക്കാനാണ് ഗോദ്‌റെജ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *