Breaking News

ആന്ധ്രയിലെ അജ്ഞാത രോഗം; കാരണം കണ്ടെത്താൻ ഡൽഹിയിൽ നിന്നും വിദഗ്ധർ

ആന്ധ്രാപ്രദേശിലെ ഒരു നഗരത്തിൽ നൂറുകണക്കിന് ആളുകൾക്ക് അജ്ഞാതമായ രോഗം പിടിപെട്ട് ചികിത്സ തേടിയ സംഭവം വാർത്തയായിരുന്നു. എന്നാൽ ഇത് കൊറോണ വൈറസിനിടെ ഉണ്ടായ കൂട്ടായ വിഭ്രാന്തി “മാസ് ഹിസ്റ്റീരിയ” ആണെന്ന വാദം ഒരു ഡോക്ടർ തള്ളിക്കളഞ്ഞിരുന്നു.

അതേസമയം അസുഖത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ മെഡിക്കൽ വിദഗ്ധരെ ആന്ധ്രയിലെ എലൂരുവിലേക്ക് അയച്ചിട്ടുണ്ട്. ശനിയാഴ്ച ആദ്യം പ്രത്യക്ഷപ്പെട്ട രോഗത്തിന്റെ ലക്ഷണങ്ങൾ സന്നി, ഓക്കാനം, വിട്ടുമാറാത്ത വേദന എന്നിവയാണ്.

അഞ്ഞൂറോളം പേർക്ക് ചികിത്സ നൽകിയിട്ടുണ്ട്. മിക്കവരും വളരെ വേഗത്തിൽ സുഖം പ്രാപിച്ചു. എന്നാൽ വാരാന്ത്യത്തിൽ ഉണ്ടായ 45 വയസുകാരന്റെ മരണം അജ്ഞാത രോഗം കരണമാണെന്നാണ് അധികൃതർ പറയുന്നത്.

രാജ്യം ഇതിനകം കൊറോണ വൈറസിന്റെ പിടിയിലാണ്. കേസുകളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഉടൻ തന്നെ കേസുകളുടെ എണ്ണം 10 ദശലക്ഷം കടക്കുമെന്നാണ് കരുതുന്നത്.

“അജ്ഞാത രോഗം മാസ് ഹിസ്റ്റീരിയയാണെന്ന് ചിലർ പറയുന്നു, പക്ഷേ അങ്ങനെയല്ല,” എലൂരു സർക്കാർ ആശുപത്രിയിലെ മുതിർന്ന ഡോക്ടർ എ എസ് റാം പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

മിക്ക രോഗികൾക്കും യഥാർത്ഥ ലക്ഷണങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെന്നും എന്നാൽ “ഇത് എന്താണെന്ന് നിർണ്ണയിക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ല” എന്നും അദ്ദേഹം പറഞ്ഞു.

കീടനാശിനികളിൽ രാസ അഡിറ്റീവുകളുടെ പങ്ക് ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു, അതേസമയം താമസക്കാർ മാലിന്യങ്ങളും കാട്ടുപന്നികളുമാണ് രോഗത്തിന് കാരണമെന്നാണ് പറയുന്നത്.

3-5 മിനുട്ട് അപസ്മാരം, മറവി, ഉത്കണ്ഠ, ഛർദ്ദി, തലവേദന, നടുവേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ എന്ന് അധികൃതർ തിങ്കളാഴ്ച ഒരു റിപ്പോർട്ട് പുറത്തുവിട്ടു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരെയാണ് അന്വേഷണത്തിനായി സർക്കാർ അയച്ചിരിക്കുന്നത്.

വിശകലനത്തിനായി ഭക്ഷ്യ എണ്ണ, അരി, രക്തം, മൂത്രം എന്നിവയുടെ സാമ്പിളുകൾ സംഘം ശേഖരിക്കുന്നുണ്ട്.

രോഗം പിടിപെടുന്നവർ തലകറങ്ങി വീഴുന്നതിനാൽ മിക്ക രോഗികളും തലയ്ക്ക് ചെറിയ പരിക്കുകളോ ഇടികൊണ്ട് നീലിച്ച കണ്ണുകളോ ആയാണ് ചികിത്സിക്കാൻ വരുന്നത് എന്ന് ഡോ.റാം പറഞ്ഞു. എന്നാൽ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ അവരിൽ മിക്കവരും പൂർവ്വസ്ഥിതിയിൽ ആകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *