രാജ്യത്ത് കോവിഡ് കോവിഡ് വാക്സിൻ വിതരണത്തിനുള്ള രൂപരേഖ തയ്യാറാക്കി കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി.
ഏതാനും ആഴ്ചകൾക്കുള്ളിൽ വാക്സിനുകൾക്ക് ഉപയോഗാനുമതി ലഭ്യമാകും. കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.
രാജ്യത്ത് കൊവിഡ് വ്യാപനം ക്രമേണ കുറയുകയാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
ആറ് കമ്പനികളാണ് ഇന്ത്യയിൽ വാക്സിൻ പരീക്ഷണത്തിലേർപ്പെട്ടിരിക്കുന്നത്. അടുത്ത ചില ആഴ്ചകൾക്കുള്ളിൽ തന്നെ കൂടുതൽ കമ്പനികൾക്ക് വാക്സിൻ ഉപയോഗത്തിന് ലൈസൻസ് ലഭിച്ചേക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം ബ്രിട്ടിഷ്– സ്വീഡിഷ് കമ്പനിയായ അസ്ട്രാസെനക്കയ്ക്കു വേണ്ടി ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച വാക്സീൻ (ഇന്ത്യയിൽ കോവിഷീൽഡ്) സർക്കാരിന് ഡോസിന് 250 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് ഇന്ത്യയിൽ ഉൽപാദന– പരീക്ഷണ കരാറുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ട്.
പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഡ് വാക്സിന്റെ 50 ശതമാനവും ഇന്ത്യയ്ക്ക് നൽകുമെന്നും ബാക്കിയേ മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യൂവെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പുനെവാല വ്യക്തമാക്കിയിരുന്നു.