Breaking News

കുസാറ്റിൽ സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ദീന്‍ ദയാല്‍ ഉപാധ്യായ കൗശല്‍ കേന്ദ്രം നടത്തുന്ന ബി.വോക്ക് (ബിസിനസ്സ് പ്രോസസ്സ് & ഡേറ്റാ അനലിറ്റിക്‌സ്) കോഴ്‌സില്‍ പൊതു വിഭാഗത്തില്‍  ഉള്‍പ്പെടെ ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ ഡിസംബര്‍ 11 ന് രാവിലെ 9:00 ന്.  താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം കുസാറ്റ് മെയിന്‍ ക്യാമ്പസില്‍ ദീന്‍ ദയാല്‍ ഉപാധ്യായ് കൗശല്‍ കേന്ദ്രയില്‍ (9846554444) നേരിട്ട് ഹാജരാകണം.
ഷിപ്പ് ടെക്‌നോളജി വകുപ്പ്  നടത്തുന്ന എം.ടെക് (കമ്പ്യൂട്ടര്‍ എയ്ഡഡ് സ്ട്രക്ച്ചറല്‍ അനാലിസിസ് ആന്റ് ഡിസൈന്‍) കോഴ്‌സില്‍ ഒഴിവുള്ള പട്ടിക ജാതി സംവരണ സീറ്റുകളിലേക്ക് ഡിസംബര്‍ 14 ന് രാവിലെ 10.00 ന് https://meet.google.com/tfr-wtcq-big എന്ന ലിങ്ക് മുഖേന സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങള്‍ admissions.cusat.ac.in ല്‍ ലഭിക്കും. ഫോണ്‍ : 0484-2575714.
  ഫിസിക്‌സ് വകുപ്പില്‍ എംഎസ്‌സി (ഫിസിക്‌സ്) കോഴ്‌സില്‍ വിവിധ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ഡിസംബര്‍ 11 ന്.  കുസാറ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 10 ന് വൈകിട്ട്് 5 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ admissions.cusat.ac.in ല്‍ ലഭ്യമാണ്.
അപ്ലൈഡ് ഇക്കണോമിക്‌സ് വകുപ്പ് നടത്തുന്ന എംഎ (അപ്ലൈഡ് ഇക്കണോമിക്‌സ്) കോഴ്‌സില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ സംവരണ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ഡിസംബര്‍  14 ന് രാവിലെ 10.00 ന്  അപ്ലൈഡ് ഇക്കണോമിക്‌സ് വകുപ്പില്‍. കുസാറ്റ് റാങ്ക് ലിസ്റ്റിലുള്ള അപേക്ഷകരുടെ അഭാവത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരെയും പരിഗണിക്കും. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുവര്‍ വിദ്യാഭ്യാസ യോഗ്യത, നേറ്റിവിറ്റി, സംവരണം എന്നിവ തെളിയിക്കുന്ന രേഖകളും ഫീസും സഹിതം വകുപ്പ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0484 2576030.

Leave a Reply

Your email address will not be published. Required fields are marked *