Breaking News

സർക്കാറിനെതിരെ വാർത്ത; രാജ്യദ്രോഹ കുറ്റം ആരോപിച്ച്​​ മാധ്യമപ്രവർത്തകനെ ഇറാൻ തൂക്കിലേറ്റി

പ്രതിഷേധത്തിന് പ്രചോദനമായ ഓൺലൈൻ മാധ്യമ പ്രവർത്തനം നടത്തിയെന്ന കുറ്റം ചുമത്തിയാണ്​ മാധ്യമപ്രവർത്തകനെ രാജദ്രോഹ കുറ്റം ആരോപിച്ച് ഇറാൻ തൂക്കിലേറ്റി.

രാജ്യത്ത് വന്‍ പ്രതിഷേധത്തിന് കാരണമായ വാര്‍ത്ത നല്‍കിയതിന് നാടുകടത്തിയ മാധ്യമപ്രവര്‍ത്തകന്‍ റൂഹൊല്ല സാമിനെയാണ് തൂക്കിലേറ്റിയത്.

ഇറാനിയൻ സ്​റ്റേറ്റ് ടെലിവിഷനായ ഇർനയും നൂർ വാർത്താ ഏജൻസിയും ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ശനിയാഴ്ച പുലർച്ചെയാണ് റൂഹുല്ല സാം തൂക്കിലേറ്റപ്പെട്ടതെന്ന് മാധ്യമങ്ങൾ അറിയിച്ചു.

ചാരവൃത്തി, ഇറാൻ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്​ ശിക്ഷ വിധിച്ചത്​. വർഷങ്ങളോളം ഫ്രാൻസിൽ പ്രവാസജീവിതം നയിച്ചിരുന്ന സാം 2019 ലാണ്​ പിടിയിലാകുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *