ബിജെപി അധ്യക്ഷൻ ജെ. പി നദ്ദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച കാര്യം അദ്ദേഹം തന്നെയാണ് അറിയിച്ചത്.
രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നും നദ്ദ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നിലവിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് നദ്ദ.