Breaking News

തിരുവനന്തപുരം കോര്‍പറേഷനില്‍ താമര വിരിഞ്ഞില്ല; കേവല ഭൂരിപക്ഷം നേടി എല്‍ഡിഎഫ്

തിരുവനന്തപുരം കോര്‍പറേഷനില്‍ താമര വിരിയിക്കാനുള്ള ബിജെപി ശ്രമം തകര്‍ത്ത് കേവലഭൂരിപക്ഷം നേടി എല്‍ഡിഎഫ്. 52 സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയപ്പോള്‍ ബിജെപിക്ക് 35 സീറ്റുകള്‍ ലഭിച്ചു. തകര്‍ന്നടിഞ്ഞ യുഡിഎഫിന് പത്തു സീറ്റില്‍ ഒതുങ്ങേണ്ടി...

നാല് മാസത്തിലേറെയായുള്ള അപവാദപ്രചാരണമെല്ലാം അപ്രസക്തമായി; മാധ്യമങ്ങൾ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സമാനതകളില്ലാത്ത അപവാദ പ്രചാരണമാണ് സർക്കാരിനെ ഇകഴ്ത്തിക്കാണിക്കാൻ ബിജെപിയും കോൺ​ഗ്രസും നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാല് മാസത്തിലേറെ ഇത് തുടർന്നു. ഇക്കാര്യത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ വ്യാപകമായി ഉപയോ​ഗിച്ചു. ഒരു വിഭാ​ഗം...

കിഴക്കമ്പലം ഉള്‍പ്പെടെ നാലു പഞ്ചായത്തുകളില്‍ ട്വന്റി ട്വന്റി തരംഗം

കിഴക്കമ്പലം ഉള്‍പ്പെടെ നാലു പഞ്ചായത്തുകളില്‍ ട്വന്റി ട്വന്റി തരംഗം. കിഴക്കമ്പലത്തെ 19ല്‍ 18 വാര്‍ഡില്‍ ജയിച്ച ട്വന്റി ട്വന്റി, ഐക്കരനാട് പഞ്ചായത്ത് തൂത്തുവാരി. മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകളിലും ജനകീയ കൂട്ടായ്മ വന്‍ വിജയം നേടി...

‘എൽ‌ഡിഎഫ്– യുഡിഎഫ് വോട്ടുകച്ചവടം’; പരസ്യമായ ഒത്തുതീർപ്പ് രാഷ്ട്രീയമെന്ന് കെ. സുരേന്ദ്രൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഭീകരമായ വോട്ടുകച്ചവടമാണ് യു.ഡി.എഫും എൽ.ഡി.എഫും നടത്തിയതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തിരുവനന്തപുരത്തടക്കം എൽ‌ഡിഎഫ്– യുഡിഎഫ് വോട്ടുകച്ചവടം നടന്നെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. ബിജെപിയെ തോല്‍പിക്കാന്‍ എല്‍ഡിഎഫ്–...

ഇടതുമുന്നണിക്ക് ആവേശകരമായ വിജയം; യുഡിഎഫ് അപ്രസക്തമായി : മുഖ്യമന്ത്രി

ഇടതുമുന്നണിക്ക് ആവേശകരമായ വിജയം. സർവ തലങ്ങളിലും എൽഡിഎഫിന് മുന്നേറ്റം. ഇത് ജനങ്ങളുടെ വിജയമായാണ് കാണേണ്ടത്. കേരളത്തേയും, അതിന്റെ നേട്ടങ്ങളെയും തകർക്കാൻ ശ്രമിക്കുന്നർക്ക് നൽകിയ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ്. കേന്ദ്ര ഏജൻസികൾ, വലതുപക്ഷ വൈരികൾ എന്നിവരെല്ലാം...

കൊച്ചി കോര്‍പറേഷന്‍ ആര് ഭരിക്കണമെന്ന് സ്വതന്ത്രര്‍ തീരുമാനിക്കും

കൊച്ചി കോര്‍പറേഷന്‍ ആര് ഭരിക്കണമെന്ന് ഇത്തവണ സ്വതന്ത്രര്‍ തീരുമാനിക്കും. കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫിന് വന്‍ നേട്ടം സാധ്യമായി. 74 ഡിവിഷനുള്ള കൊച്ചി കോര്‍പറേഷനില്‍ 34 സീറ്റില്‍ എല്‍ഡിഎഫും 31 സീറ്റില്‍ യുഡിഎഫും അഞ്ച് ഇടത്ത്...

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ താരമായ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിബിത ബാബുവിന് തോല്‍വി

പത്തനംതിട്ട : സോഷ്യല്‍ മീഡിയയില്‍ വൈറല്‍ താരമായ പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. വിബിത ബാബുവിന് തോല്‍വി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.കെ ലതാകുമാരിയാണ് മല്ലപ്പള്ളി ഡിവിഷനില്‍ വിജയിച്ചത്. 10469 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ...

ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷിന് തോല്‍വി

വെങ്ങാനൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിച്ച ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് പരാജയപ്പെട്ടു. എല്‍.ഡി.എഫിന്‍റെ ഭഗത് റൂഫസ് ആണ് ഇവിടെ വിജയിച്ചത്. 18495 വോട്ടുകളാണ് ഇവിടെ എല്‍.ഡി.എഫ് നേടിയത്. ബി.ജെ.പി സ്ഥാനാര്‍ഥി എസ് സുരേഷിന്...

കോട്ടയം ജില്ലാപഞ്ചായത്തിലേക്ക് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന് വിജയം

കോട്ടയം ജില്ലാപഞ്ചായത്തിലേക്ക് പിസി ജോര്‍ജിന്റെ മകന്‍ അഡ്വ. ഷോണ്‍ ജോര്‍ജിന് വിജയം. പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നാണ് ഷോണ്‍ ജനവിധി തേടിയത്. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് ഷോണിന്റെ വിജയം. കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് നാല്...

സംസ്ഥാനത്ത് ഇടത് തരംഗം; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം, ബ്ലോക്ക് പഞ്ചായത്തില്‍ അടിതെറ്റി യുഡിഎഫ്

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം ഉറപ്പിച്ച് ഇടതുപക്ഷം.എല്‍ഡിഎഫിന്‍റെ ലീഡ് അമ്പത് കടന്നു. എന്‍ഡിഎ 30 സീറ്റുകളും 9 സീറ്റുകള്‍ കോണ്‍ഗ്രസും നേടി. നിലവിലെ മേയറും ഇടതുമുന്നണിയുടെ രണ്ട് മേയര്‍ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടെങ്കിലും കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്താനായത്...