Breaking News

പോസിറ്റീവ് ആയിട്ടുള്ള കഥകൾ കാണിക്കാൻ സാധിച്ചാൽ അത് തീർച്ചയായും ആളുകളിൽ പോസിറ്റീവായ ഒരു കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കാൻ സഹായിക്കും

മലയാളികളുടെ പ്രിയ ഗായികയാണ് സിതാര. പാടിപ്പാട്ടുകളൊക്കയും ഹിറ്റാക്കിയ ഗായിക. എവിടെയും സൗമ്യ സാന്നിധ്യമാണ് സിതാര. സീ കേരളത്തിലെ പുതിയ സീരിയൽ ആയ ‘മനം പോലെ മംഗല്യത്തിനായി ശീർഷക ഗാനം പാടിയത് സിതാരയാണ്. അതിന്റെ പശ്ചാത്തലത്തിൽ നമ്മോട് മനസ്സ് തുറക്കുകയാണ് സിതാര ഈ അഭിമുഖത്തിൽ.

‘മനം പോലെ മംഗല്യം’ എന്ന് കേൾക്കുമ്പോൾ എന്താണ് മനസ്സിലേക്ക് വരുന്നത്?

 എല്ലാവർക്കും സന്തോഷമായിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനു അവസരങ്ങളുമുണ്ടാകണം .അതിനു പ്രായപരിധിയുമില്ല. ഈയിടെ ഒരു  മകൾ വിധവയായ അമ്മക്ക് വേണ്ടി വിവാഹ ആലോചനകൾ ക്ഷണിക്കുന്ന ഒരു വാർത്ത കണ്ടിരുന്നു .ഇതേ പോലെയുള്ള നല്ല മാറ്റങ്ങൾ ഇനിയും ഉണ്ടാകണം. പല സ്ത്രീകളും ഭർത്താവിന്റെയും മക്കളുടെയും ജീവിതം ശ്രദ്ധിക്കുന്നതിനിടയിൽ സ്വന്തം ജീവിതവും, ഇഷ്ടങ്ങളും മറന്നു പോകാറുണ്ട്. പ്രത്യേകിച്ചും മുൻപത്തെ കാലഘട്ടത്തിലാണ് ഇത് കൂടുതലായും കണ്ടിരുന്നത്. എന്നാൽ മക്കൾക്ക് തിരിച്ചു അവരെ സഹായിക്കാനും സന്തോഷിപ്പിക്കാനും സാധിച്ചാൽ അത് വലിയൊരു കാര്യം തന്നെയാണ്.

‘മനം പോലെ മംഗല്യം ‘ നായിക സ്വാസികയേക്കുറിച്ച്?

സ്വാസികയുമായി നേരിട്ട് പരിചയം ഇല്ലെങ്കിലും ഞങ്ങൾ ഒരുമിച്ച് ഒരുപാട് വേദികളിൽ പങ്കെടുത്തിട്ടുണ്ട്. നമ്മുക് വളരെ അഭിമാനമായ  സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ പുരസ്‌കാര ജേതാവ് കൂടിയായ സ്വാസികക്ക് ഭാവിയിൽ എല്ലാ നന്മകളും ആത്മാർത്ഥമായി ആശംസിക്കുന്നു.

 മനം പോലെ മംഗല്യം ശീർഷക ഗാനം സംഗീത സംവിധാനം ചെയ്ത രഞ്ജിനൊപ്പം ഉള്ള അനുഭവം?

 ഒരു ഗായിക എന്ന നിലയിൽ രഞ്ജിനൊപ്പം ഒരുപാട് വർഷത്തെ പരിചയമാണുള്ളത്. ഇപ്പൊ രഞ്ജിൻറെ സംവിധാനത്തിൽ ഒരുപാട് ഹിറ്റ് പാട്ടുകൾ പുറത്തു വരുന്നുണ്ട്. അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാൻ പറ്റുന്നതിൽ ഒരുപാട് സന്തോഷമുണ്ട് ഇനി വരാനിരിക്കുന്ന കാണെ കാണെ എന്ന സിനിമയിലെ ഗാനമാണ് രഞ്ജിന്റെ സംഗീത സംവിധാനത്തിലെ ഞാൻ ആലപിച്ച ഏറ്റവും പുതിയ ഗാനം. ‘മനം പോലെ മംഗല്യത്തിലെ’ ഗാനം അതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

സീ കേരളം കുടുംബത്തോടൊപ്പം ഉള്ള നിമിഷങ്ങളെക്കുറിച്ച്?

സീ കേരളം എനിക്ക് കുടുംബം പോലെ തന്നെയാണ്. നല്ല അനുഭവങ്ങളും ഓർമകളും മാത്രമേ ഇത് വരെയും ഉണ്ടായിട്ടുള്ളൂ അത് കൊണ്ട് തന്നെ ഇവിടേക്ക് തിരിച്ച് വരുന്നത് സന്തോഷം തന്നെയാണ്

 സമൂഹത്തിൽ മാധ്യമങ്ങൾക്കുളള സ്വാധീനത്തെക്കുറിച്ച്?

 തീർച്ചയായും മാധ്യമങ്ങൾ നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. കൂടാതെ സീരിയലുകൾ  കാണണോ വേണ്ടയോ എന്നുള്ള  ചർച്ചകൾ  നടക്കുന്ന ഈ സമയത്തു വീട്ടമ്മമാർക്കുള്ള പ്രധാനവിനോദം എന്ന നിലയിലും സീരിയലുകളിലൂടെ നമ്മുക്ക് ചെയ്യാവുന്ന ഒരു കാര്യം എന്തെന്നാൽ പോസിറ്റീവ് ആയിട്ടുള്ള കഥകൾ കാണിക്കാൻ സാധിച്ചാൽ അത് തീർച്ചയായും ആളുകളിൽ പോസിറ്റീവായ ഒരു കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കാൻ സഹായിക്കും.

പ്രണയത്തിനു പ്രായപരിധിയുണ്ടോ?

ഉറപ്പായിട്ടും ഏത് പ്രായത്തിലും പ്രണയം സംഭവിക്കാം. പ്രണയത്തിനെ മനസ്സിലാക്കുന്ന ഒരു പ്രായം ഉണ്ടല്ലോ, അതിനു  ശേഷം ഏത് പ്രായത്തിലും അത് സംഭവിക്കാം.

വരാനിരിക്കുന്ന പ്രൊജെക്ടുകളെപ്പറ്റി?

എന്റെ സംഗീത ബാൻഡായ പ്രൊജക്റ്റ് മലബാറിക്കസിന്റെ “ഇവിടം” എന്നൊരു ആൽബം വരുന്നുണ്ട് കൂടാതെ പാടിവെച്ച കുറച്ചു സിനിമാപ്പാട്ടുകളുമുണ്ട്. ഇനി വരാനിരിക്കുന്നത് മനം പോലെ മംഗല്യത്തിന്റെ ശീർഷകഗാനമാണ്.  ഡിസംബർ 28 നു 9മണി മുതൽ  ജനങ്ങളിലേക്കെത്തുള്ള ഈ സീരിയലിൽ എല്ലാവരെയും പോലെ തന്നെ വലിയ  പ്രതീക്ഷയാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *