Breaking News

അഭിമാനകരമായ വിജയം: യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് ഏതാണെന്ന് ജനങ്ങള്‍ തെളിയിച്ചുവെന്ന് ജോസ് കെ. മാണി

അഭിമാനകരമായ വിജയമാണ് കോട്ടയത്ത് നേടിയിരിക്കുന്നതെന്ന് ജോസ് കെ. മാണി. കേരളാ കോണ്‍ഗ്രിനും ഇടതുപക്ഷത്തിനും ചരിത്ര വിജയമാണ് നേടാന്‍ കഴിഞ്ഞത്. എക്കാലവും യുഡിഎഫിനൊപ്പം നിന്ന ജില്ലയാണ് കോട്ടയം. യുഡിഎഫിന് ഒപ്പം ഉണ്ടായിരുന്നപ്പോള്‍ മത്സരിച്ച സീറ്റുകളിലെല്ലാം കേരളാ കോണ്‍ഗ്രസ് ഇത്തവണ മത്സരിച്ചിരുന്നു. അവിടെയെല്ലാം ചരിത്രമാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നും ജോസ് കെ. മാണി പറഞ്ഞു. പാലായില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു ജോസ് കെ. മാണി.

യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് ഏതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും പറഞ്ഞിരുന്നു. ഇപ്പോള്‍ യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് ഏതാണെന്ന് ജനങ്ങളും തീരുമാനിച്ചു. മാണിസാറിനൊപ്പം നിന്ന് മാണിസാറിനെ ചതിച്ചവരുണ്ട്. അവര്‍ക്കുള്ള മറുപടിയായാണ് ഈ വിജയത്തെ കാണുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സംസ്ഥാനത്ത് ഉടനീളം വലിയ മുന്നേറ്റമുണ്ട്. കേരളാ കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ ചിലര്‍ ശ്രമിച്ചു. പദവികള്‍ക്ക് വേണ്ടി മാത്രം പോയവരെ അറിയാം. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പതിറ്റാണ്ടുകളായി ഒപ്പം നില്‍ക്കുന്നവരാണെന്നും ജോസ് കെ. മാണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *