തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഭീകരമായ വോട്ടുകച്ചവടമാണ് യു.ഡി.എഫും എൽ.ഡി.എഫും നടത്തിയതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ
തിരുവനന്തപുരത്തടക്കം എൽഡിഎഫ്– യുഡിഎഫ് വോട്ടുകച്ചവടം നടന്നെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. ബിജെപിയെ തോല്‍പിക്കാന്‍ എല്‍ഡിഎഫ്– യുഡിഎഫ് പരസ്യധാരണ ഉണ്ടായെന്നാണ് സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുസ്‍ലിം ലീഗും ജമാഅത്തെ ഇസ്‍ലാമിയും എൽഡിഎഫ്– യുഡിഎഫ് ധാരണയ്ക്ക് കാര്‍മികത്വം വഹിച്ചു. തിരുവനന്തപുരം കോര്‍പറേഷനിലെ ജയം എൽഡിഎഫ്– യുഡിഎഫ് ജാരസന്തതിയാണ്. യുഡിഎഫിന്റെ പ്രസക്തി പൂര്‍ണമായി നഷ്ടപ്പെട്ടുവെന്നും സുരേന്ദ്രൻ ആരോപിച്ചു
എൽ.ഡി.എഫിന്റെ മുന്നേറ്റത്തിന് പിന്നിൽ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമാണ്. ജനവികാരത്തെ പ്രതിഫലിപ്പിക്കാതെ സ്ഥാപിത താൽപര്യത്തിനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഇത് പിണറായി വിജയനും എൽ.ഡി.എഫിനും ഗുണം ചെയ്തെന്നും സുരേന്ദ്രൻ പറഞ്ഞു.