തദ്ദേശ തിരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിലെ എല്‍ഡിഎഫ് മേയർ സ്ഥാനാർഥി എം അനിൽ കുമാർ വിജയിച്ചു. 608 വോട്ടിന്റെ ലീഡോടെ ആണ് വിജയം. എളമക്കര 33-ാം ഡിവിഷനിലാണ് അദ്ദേഹം മത്സരിച്ചത്.
ഇവിടെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. വേണുഗോപാല്‍ നേരത്തെ പരാജയപ്പെട്ടിരുന്നു. ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനിലാണ് അദ്ദേഹം മത്സരിച്ചിരുന്നത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റില്‍ ഒരു വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥിയോടാണ് തോറ്റത്. കോര്‍പ്പറേഷനില്‍ 15 ഇടങ്ങളില്‍ എല്‍ഡിഎഫും 22 ഇടങ്ങളില്‍ യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്.