തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായിരുന്ന കെ. ശ്രീകുമാര്‍ തോറ്റു. കരിക്കകം വാര്‍ഡിലായിരുന്നു കെ. ശ്രീകുമാര്‍ മത്സരിച്ചത്. ബിജെപിയിലെ ടി.ജി. കുമാരനാണ് 116 വോട്ടുകള്‍ക്ക് കരിക്കകത്ത് വിജയിച്ചത്. തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നുണ്ടെങ്കിലും നിലവിലെ മേയറാണ് തോറ്റിരിക്കുന്നത്.
തിരുവനന്തപുരം കോര്‍പറേഷനില്‍ നിലവില്‍ 27 ഇടത്ത് എല്‍ഡിഎഫും ആറിടത്ത് യുഡിഎഫും 15 ഇടത്ത് എന്‍ഡിഎയും മുന്നിലാണ്. എല്‍ഡിഎഫ് ലീഡ് ചെയ്യുന്ന വാര്‍ഡുകള്‍ – കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ഉള്ളൂര്‍, ഇടവക്കോട്, ചെല്ലമംഗലം, പാളയം, തൈക്കാട്, വഴുതക്കാട്, പേരൂര്‍ക്കട, കാച്ചാണി, വാഴോട്ടുകോണം, എസ്റ്റേറ്റ്, നെടുങ്കാട്, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാനൂര്‍, ബീമാപള്ളി ഈസ്റ്റ്, ശ്രീവരാഹം
തമ്പാനൂര്‍.