Breaking News

ഐ.പി ബിനു പ്രതിനിധീകരിച്ചിരുന്ന വാര്‍ഡിൽ യു.ഡി.എഫിന് വിജയം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കുന്നുകുഴി വാര്‍ഡില്‍ യുഡിഎഫിന് വിജയം. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥികളിലൊരാളായിരുന്ന പ്രഫ. എ.ജി ഒലീനയാണ് കോണ്‍ഗ്രസിന്റെ മേരി പുഷ്പയോട് ഇവിടെ പരാജയപ്പെട്ടത്. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഐ.പി ബിനു പ്രതിനീധകരിച്ചിരുന്ന വാര്‍ഡാണ് ഇത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് ബിനുവിന് നിഷേധിച്ചെന്ന വാര്‍ത്തകളും നേരത്തെ പുറത്തുവന്നിരുന്നു. ഐ.പി ബിനു പ്രതിനീധികരിച്ചിരുന്ന കുന്നുകുഴി വാര്‍ഡ് ഇക്കുറി വനിതാ സംവരണമാണ്. അതിനാല്‍ ഇവിടെ മത്സരിക്കാനാവില്ല. എന്നാല്‍ ബിനുവിന് മറ്റൊരു വാര്‍ഡ് മത്സരിക്കാന്‍ നല്‍കിയില്ല.

Leave a Reply

Your email address will not be published. Required fields are marked *