

യുവമോർച്ച എറണാകുളം ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷിനെതിരെ വധശ്രമം. പെരുമ്പാവൂരിൽ വച്ചാണ് വധശ്രമം ഉണ്ടായത്.
തലയ്ക്കും കൈയ്ക്കും സാരമായ പരുക്കേറ്റ വിഷ്ണു സുരേഷ് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവര്‍ത്തകരാണെന്ന് യുവമോർച്ച ആരോപിച്ചു.