Breaking News

രാജ്യത്ത് കോവിഡ് ബാധിതർ ഒരു കോടി കവിഞ്ഞു; 24 മണിക്കൂറിനിടെ 25,152 പേർക്ക് രോ​ഗം

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി പിന്നിട്ടു. 24 മണിക്കൂറിനിടെ ഇന്ത്യയിൽ 25,152 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10,004,599 ആയി. നിലവിൽ 3,08,751 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

രാജ്യത്ത് ഇതുവരെ 1,45,136 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ 347 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം ഇന്ത്യയിലെ രോഗമുക്തി നിരക്ക് 95.40 ശതമാനമായി ഉയർന്നു. 95,20,827 പേര്‍ ഇതുവരെ രോഗമുക്തി നേടി.

ആഗോളതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ രോഗമുക്തി നിരക്കുള്ള രാജ്യം ഇന്ത്യയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ കണക്കില്‍ കേരളമാണ് ഇപ്പോള്‍ രാജ്യത്ത് ഒന്നാമത്. അതേസമയം, ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ മഹാരാഷ്ട്രയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *