Breaking News

രാജ്യ തലസ്ഥാനത്ത് പോരാടുന്ന കര്‍ഷകരോടും തൊഴിലാളികളോടും ഒപ്പമാണ് തന്റെ മനസ്സ് ; പുതുവത്സരം ആശംസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനത്ത് പോരാടുന്ന കര്‍ഷകരെ അനുസ്മരിച്ച് പുതുവര്‍ഷ ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി. ട്വീറ്ററിലൂടെയായിരുന്നു താരത്തിന്റെ
പുതുവര്‍ഷ ആശംസകൾ.

നമ്മളില്‍ നിന്ന് വിട്ടുപിരിഞ്ഞവരെ ഓര്‍ത്തും നമ്മെ സംരക്ഷിക്കുന്നവരോടും നമുക്കായി ത്യാഗം സഹിക്കുന്ന എല്ലാവരോടും നന്ദി പറയാമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. അന്തസ്സോടെയും ആത്മാഭിമാനത്തോടെയും പോരാടുന്ന കര്‍ഷകരോടും തൊഴിലാളികളോടും ഒപ്പമാണ് തന്റെ മനസ്സ് എന്നും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *