Breaking News

തിരുവനന്തപുരത്ത് പൊലീസിന് നേരെ ഗൂണ്ടാ ആക്രമണം

തിരുവനന്തപുരത്ത് പൊലീസിന് നേരെ ഗൂണ്ടാ ആക്രമണം. തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിന് സമീപമാണ് സംഭവം നടന്നത്. ഫോർട്ട് പൊലീസിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. കൊലപാതക കേസിലടക്കം പ്രതികളായവരെ കസ്റ്റഡിയിലെടുക്കാൻ പോയപ്പോഴായിരുന്നു സംഭവം. രണ്ട് പോലീസുകാരെയാണ് ​ഗൂണ്ടകൾ ആക്രമിച്ചത്....

കേന്ദ്രവും കർഷകരുമായി ചർച്ച നടക്കുന്ന 15 ന് രാജ്യവ്യാപക സമരം പ്രഖ്യാപിച്ച് കോൺഗ്രസ്

കർഷക പ്രതിഷേധത്തിന് പിന്തുണയുമായി കോൺഗ്രസിന്റെ രാജ്യ വ്യാപക സമരം. ഈ മാസം പതിനഞ്ചിന് പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ജനുവരി...

പ്രൈവസി പോളിസിയിലെ മാറ്റം; വാട്‌സ്ആപ്പ് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു

വാട്‌സ്ആപ്പ് പ്രൈവസി പോളിസി പുതുക്കുന്നുവെന്ന അറിയിപ്പ് നല്‍കിയതിന് പിന്നാലെ ആപ്ലിക്കേഷന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ടുകള്‍. മറ്റ് മെസേജിംഗ് ആപ്ലിക്കേഷനുകളിലേക്ക് ആളുകള്‍ മാറിതുടങ്ങിയിട്ടുണ്ട്. മെസേജിംഗ് ആപ്ലിക്കേഷനുകളായ സിഗ്നല്‍, ടെലഗ്രാം അടക്കമുള്ളവയുടെ ഡൗണ്‍ലോഡിംഗില്‍ വര്‍ധനവ്...

പാലം നിർമാണ നടപടികൾ തുടങ്ങിയത് യുഡിഎഫ് സർക്കാർ; അവകാശ വാദം തള്ളി ഉമ്മൻ ചാണ്ടി

സംസ്ഥാന സർക്കാരിന്റെ പാലം ഉദ്ഘാടനത്തെ വിമർശിച്ച് മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. അഞ്ചു വര്‍ഷം മുമ്പ് ആരവങ്ങളില്ലാതെ 245 പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത സംസ്ഥാനത്ത് കൊച്ചിയിലെ രണ്ടു ഫ്‌ളൈഓവറുകള്‍ ഭരണം തീരാറായപ്പോള്‍,...

നിയമസഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ 21 ന് എത്തും

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംഘം ഈ മാസം 21 ന് സംസ്ഥാനത്തെത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്നംഗ സംഘമാണ് 21 മുതല്‍ സംസ്ഥാനത്ത് പര്യടനം നടത്തുക. വിവിധ രാഷ്ട്രീയ...

ഒരു സാമൂഹിക കണ്‍സ്ട്രക്ഷനെ തന്നെ പൊളിച്ചെഴുതിയ സ്ത്രീ; രാജനി ചാണ്ടിയെക്കുറിച്ചു ജെസ്‌ല

ബിഗ് ബോസിലൂടെ ശ്രദ്ധനേടിയ രാജനി ചാണ്ടിയുടെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ രാജനി ചാണ്ടിയെ പിന്തുണച്ചു രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് താരം കൂടിയായ...

സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477, പത്തനംതിട്ട 470, തൃശൂര്‍ 403, തിരുവനന്തപുരം 344, ആലപ്പുഴ 318, ഇടുക്കി 222,...

ഔറംഗാബാദിന്റെ പേരുമാറ്റം: ‘ഔറംഗസീബ് മതേതരവാദി ആയിരുന്നില്ലെന്ന്’ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

ഔറംഗാബാദിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ കോൺഗ്രസ് ശിവസേന പോര് തുടരുന്നു. ഔറംഗാബാദിന്റെ പേരുമാറ്റി സാംബാജി നഗർ ആക്കണമെന്ന ശിവസേനയുടെ താൽപ്പര്യത്തിന് കോൺഗ്രസ് ആദ്യമേ എതിര് നിന്നിരുന്നു. ഇപ്പോൾ, പേരുമാറ്റത്തെ അനുകൂലിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ...

‘പാർട്ടിയ്ക്കുള്ളിൽ കലഹം ‘; സിപിഎമ്മില്‍ കൂട്ട രാജി; ആശങ്കയിൽ നേതാക്കൾ

പത്തനംതിട്ട: സിപിഎമ്മില്‍ കൂട്ട രാജി. ചിറ്റാറില്‍ പതിനഞ്ചോളം പേരാണ് പാര്‍ട്ടി വിട്ടത്. ലോക്കല്‍ കമ്മറ്റി യോഗത്തില്‍ പത്ത് അംഗങ്ങള്‍ വിട്ടു നില്‍ക്കുകയും ചെയ്തു. ചിറ്റാറിലെ പാര്‍ട്ടിയുടെ മുഖമായ എംഎസ് രാജേന്ദ്രന്‍ ഇടഞ്ഞു നില്‍ക്കുകയുമാണ്. കോണ്‍ഗ്രസ്...

ആശുപത്രിയില്‍ തീപിടിത്തം; മഹാരാഷ്ട്രയില്‍ പത്ത് നവജാത ശിശുക്കള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു. ഭണ്ഡാര ജില്ലാ ജനറല്‍ ആശുപ്രത്രിയിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. നവജാത ശിശുക്കള്‍ക്കുള്ള തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. പത്തോളം...