തിരുവനന്തപുരത്ത് വീട്ടമ്മ വെന്തുമരിച്ചു
തിരുവനന്തപുരത്ത് വീടിന് തീ പിടിച്ച് വീട്ടമ്മ വെന്തുമരിച്ചു. തിരുവനന്തപുരം അരുവിക്കരയിലാണ് സംഭവം. അരുവിക്കര ഭഗവതീപുരം സ്വദേശിനി സ്വർണമ്മയാണ് മരിച്ചത്. വിറക് അടുപ്പിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. കാട്ടാക്കട നിന്നും അഗ്നിരക്ഷാ സേന സ്ഥലത്തെത്തി...