Breaking News

ടെലഗ്രാമിലെ സിനിമകളെല്ലാം നിരോധിച്ചു

ടെലഗ്രാം ആപ്പിലെ സിനിമകളെല്ലാം നിരോധിച്ചു. വെള്ളം സിനിമയുടെ നിർമാതാവിന്റെ പരാതിയെതുടർന്നാണ് നടപടി. വ്യാജ സിനിമകൾ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഗ്രൂപ്പുകൾ എല്ലാം നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൈറസിക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയായിരുന്നു ടെലഗ്രാം അധികൃതർ....

രാമക്ഷേത്ര നിര്‍മാണ നിധിയിലേക്ക് വൻതുക സംഭാവനയായി നല്‍കി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം : രാമക്ഷേത്ര നിധിയിലേക്ക് വൻതുക സംഭാവന നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. “അയോധ്യയിലെ ശ്രീരാമക്ഷേത്രനിര്‍മ്മാണം മതപരമായ കാര്യമല്ല, ദേശീയ ആവശ്യമാണ്, ഇത്രയും ശ്രേഷ്ഠമായ ഒരു കാര്യത്തിന് ജാതിഭേദെമന്യേ രാജ്യത്തെ എല്ലാവരും പങ്കാളികളാകണം”,...

ആജീവനാന്തം ട്രംപിനെ വിലക്കി ട്വിറ്റര്‍

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡൻറ്റ് ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററില്‍ നിന്ന് വിലക്കിയത് ആജീവനാന്തമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡൻറ്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചാലും വിജയിച്ചാലും തീരുമാനത്തില്‍നിന്ന് പിന്മാറില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ആളുകളെ...

നാളെ സഭയില്‍ നിര്‍ണായക സംഭവങ്ങളുണ്ടാകും; എല്ലാ എം.പിമാര്‍ക്കും വിപ്പ് പുറപ്പെടുവിച്ച് ബി.ജെ.പി

ന്യൂഡൽഹി: ശനിയാഴ്ച ലോക്‌സഭയില്‍ എല്ലാ എം.പിമാരും നിര്‍ബന്ധമായും എത്തണമെന്ന് ബി.ജെ.പി. എം.പിമാര്‍ക്ക് പാര്‍ട്ടി മൂന്ന് വരിയുള്ള വിപ്പ് പുറപ്പെടുവിച്ചു. ‘എല്ലാ എം.പിമാരും 10 മണി മുതല്‍ ലോക്‌സഭയില്‍ മുഴുവന്‍ സമയവും ഉണ്ടായിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കാര്‍...

വാളയാർ കേസ് : സിബിഐയുടെ വാദം ഹൈക്കോടതി അടുത്തയാഴ്ച്ച കേൾക്കും

വാളയാർ കേസിൽ സിബിഐയുടെ വാദം ഹൈക്കോടതി അടുത്തയാഴ്ച്ച കേൾക്കും. കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി. പെൺകുട്ടികളുടെ അമ്മയാണ് ഹർജി നൽകിയത്. ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി 2017ലാണ് വാളയാറിലെ ദളിത്...

സംസ്ഥാനത്ത് ഇന്ന് 5397 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 5397 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ 472,...

നന്ദിയില്ലാത്ത രോഗികളെ പൊതുജനം റോഡിലിട്ട് തല്ലിക്കൊല്ലണം; വിവാദ പരാമർശവുമായി ഫിറോസ് കുന്നുംപറമ്പിൽ

വിവാദ പരാമര്‍ശവുമായി ജീവകാരുണ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ചികിത്സക്ക് ശേഷം ബാക്കി വരുന്ന പണം മറ്റ് രോഗികള്‍ക്ക് വീതിച്ച് നല്‍കുമ്പോള്‍ അത് തന്റേതാണെന്ന് പറഞ്ഞുവന്ന് കരയുന്ന രോഗികളെയും ഇവരെ കാണിച്ച് കള്ളപ്രചാരണം നടത്തുന്ന മാനസിക രോഗികളെയും...

ഇന്ത്യയുടെ മിസൈൽ രഹസ്യങ്ങൾ പാകിസ്താനു ചോർത്തിനൽകി; ഡിആർഡിഒ ഫൊട്ടോഗ്രാഫർക്ക് ജീവപര്യന്തം തടവ്

ഇന്ത്യയുടെ മിസൈൽ രഹസ്യങ്ങൾ പാകിസ്താനു ചോർത്തിനൽകിയ ഡിഫൻസ് റിസർച്ച് & ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഫൊട്ടോഗ്രാഫർക്ക് ജീവപര്യന്തം തടവ്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ ഏജൻസിയായ ഡിആർഡിഒയിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്തുവന്നിരുന്ന ഈശ്വർ ബെഹ്‌റയെയാണ്...

‘ബംഗാളില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യതയുണ്ടെങ്കില്‍ തൃണമൂല്‍ ബി.ജെ.പി പക്ഷത്തേക്ക് ചാടും’; സീതാറാം യെച്ചൂരി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പിയുടെ ‘ബി’ ടീമാണെന്ന ആരോപണവുമായി മുതിര്‍ന്ന സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരി. ഇന്ത്യാ ടുഡെ കോണ്‍ക്ലേവ് 2021 ലായിരുന്നു യെച്ചൂരിയുടെ പരാമര്‍ശം. ‘ആരാണ് ബംഗാളില്‍ ബി.ജെ.പിയെ വളരാന്‍ അനുവദിച്ചത്? ബി.ജെ.പിയുമായി...

അവള്‍ക്ക് ആവശ്യം യഥാര്‍ത്ഥ നീതി; സല്‍മാന്‍ രാജകുമാരനെതിരെ നിലപാട് കടുപ്പിച്ച് ലൗജെയിന്റെ സഹോദരിമാര്‍

റിയാദ്: കഴിഞ്ഞ ദിവസം ജയില്‍മോചിതയായ മനുഷ്യാവകാശ പ്രവര്‍ത്തകയും സ്ത്രീപക്ഷവാദിയുമായ ലൗജെയിന്‍ അല്‍ ഹധ്ലൂലിന് യഥാര്‍ത്ഥ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സഹോദരികള്‍. അഞ്ച് വര്‍ഷത്തേക്ക് സൗദി വിട്ടുപോകുന്നതിന് ലൗജെയിന് വിലക്കുണ്ട്. ഇതിനെതിരെയാണ് ഇപ്പോള്‍ സഹോദരികള്‍ രംഗത്തെത്തിയിരിക്കുന്നത്. ‘ഞങ്ങള്‍ക്ക്...