Breaking News

കാർത്തികദീപം വിവാഹ എപ്പിസോഡ് പ്രമാണിച്ചു വ്യത്യസ്തമായ ലഘുലേഖ പുറത്തിറക്കി സീ കേരളം ചാനൽ

കൊച്ചി: സീ  കേരളത്തിലെ  ഹിറ്റ് സീരിയലായ ‘കാർത്തികദീപം’ അതിന്റെ  വ്യത്യസ്‍തമായ കഥാതന്തുവിലൂടെ ധാരാളം പ്രേക്ഷകരെ ഇതിനകം തന്നെ സൃഷ്ടിച്ചിരുന്നു. ഫെബ്രുവരി 22 മുതൽ 27 വരെ സംപ്രേഷണം ചെയ്യാനിരിക്കുന്ന എപ്പിസോഡു കൾ കാർത്തിക-അരുണിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവുകളുടെ നേർക്കാഴ്ചയുമായാണെത്തുന്നത്. കാർത്തികയുടെ വിവാഹം അരുണിനൊപ്പം കുടുംബം നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ കുടുംബത്തിന്റെ അറിവില്ലാതെ അരുൺ കാർത്തികയുടെ കഴുത്തിൽ താലി ചാർത്തിയിട്ടുണ്ട് കൂടാതെ ഇവരുടെ രജിസ്റ്റർ വിവാഹവും കഴിഞ്ഞു. ഇപ്പോൾ അവരുടെ യഥാർത്ഥ വിവാഹം അവരുടെ കുടുംബം നടത്താൻ തീരുമാനിക്കുംമ്പോൾ എന്തൊക്കെ വഴിത്തിരിവുകളാണ് അവരെ   കാത്തിരിക്കുന്നതെന്ന് വരും എപ്പിസോഡുകളിൽ വെളിപ്പെടും.  സീരിയൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എപ്പിസോഡുകളാണ് വരാനിരിക്കുന്നത്. വി വേക് ഗോപൻ, സ്നിഷ ചന്ദ്രൻ  എന്നിവർ  അരുൺ,കാർത്തിക വേഷത്തിലെത്തുന്ന സീരിയലിൽ  രശ്മി സോമന്റെ  നെഗറ്റീവ് കഥാപാത്രവുംപ്രധാന ആകർഷണങ്ങളാണ്              “കാർത്തികദീപം” വിവാഹ  എപ്പിസോഡുകളുടെ മുന്നോടിയായി, ഇതുവരെയുള്ള കഥയുടെ സാരാംശം ഉൾക്കൊള്ളുന്ന ഒരു ചെറിയ ലഘുലേഖ പ്രേക്ഷകർക്ക് വിതരണം ചെയ്യുന്നുണ്ട് . ഒരു ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഒരു സീരിയലിന്റെ സ്റ്റോറി ലൈൻ ഉൾക്കൊള്ളുന്ന ഒരു ലഘുലേഖ ഇതാദ്യമായാണ് പൊതുജനങ്ങൾക്ക് കൈമാറുന്നത്. പഴമയുടെ മണമുള്ള മാസികകളിലെ മലയാളിത്തം'നിറഞ്ഞ നായികാ നായകനായിട്ടാണ് അരുൺ-കാർത്തിക ജോഡിയെ ലഘുലേഖയിൽ ചിത്രീകരിച്ചിരിക്കുന്നത് . രസകരമായ ചില പാചകക്കുറിപ്പുകളും  പൊടിക്കൈകളും  ലഘുലേഖയുടെ  അവസാനഭാഗത്ത്‌ ഉൾക്കൊള്ളിച്ചിട്ടുണ്ട് . ‘കാർത്തികദീപം’ വിവാഹ പ്രത്യേക എപ്പിസോഡുകൾ ഫെബ്രുവരി 22 മുതൽ ഫെബ്രുവരി 27 വരെ വൈകുന്നേരം 7:30 ന് ZEE കേരളത്തിൽ സംപ്രേഷണം ചെയ്യും