Breaking News

നിര്‍ബന്ധിത മതപരിവര്‍ത്തന വിവാഹത്തിന് എതിരെ യു.പി മോഡല്‍ നിയമ നിര്‍മ്മാണം; 38 ഇന വാഗ്ദാനങ്ങളുമായി ബി.ജെ.പി പ്രകടനപത്രിക

ശബരിമല, നിര്‍ബന്ധിത മതപരിവര്‍ത്തന വിവാഹം എന്നീ വിഷയങ്ങളില്‍ നിയമനിര്‍മ്മാണ വാഗ്ദാനവുമായി ബിജെപിയുടെ പ്രകടന പത്രിക. ശബരിമല രാഷ്ട്രീയവിമുക്തമാക്കും. പന്തളം കൊട്ടാരം, ക്ഷേത്ര തന്ത്രി, ഗുരു സ്വാമിമാര്‍, ഹിന്ദു സംഘടനകള്‍ തുടങ്ങിയവരുടെ ഭരണസമിതിക്ക് രൂപം നല്‍കും.

നിര്‍ബന്ധിത മതപരിവര്‍ത്തന വിവാഹത്തിനെതിരെ യുപി മോഡല്‍ നിയമ നിര്‍മ്മാണം നടത്തും. ക്രൈസ്തവ സഭകളുമായി വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നും ബിജെപി വ്യക്തമാക്കുന്നു.

കുമ്മനം രാജശേഖരന്‍ കണ്‍വീനറായുള്ള സമിതിയുടെ നേതൃത്വത്തിലാണ് ബിജെപിയുടെ പ്രകടനപത്രിക തയ്യാറാക്കുന്നത്. ഈ സമിതിയുടെ നിര്‍ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സമിതി ഈ മാസം 27 ന് യോഗം ചേരും. 38 ഇന വാഗ്ദാനങ്ങളാണ് ബിജെപിയുടെ പ്രകടന പത്രികയിലുണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *