Breaking News

ലൈഫ് പദ്ധതിയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചു; സന്തോഷ് ഈപ്പനെ പ്രതിയാക്കി ഇ.ഡി കേസെടുത്തു

ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിൽ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തു.

ഇടപാടിലെ കമ്മീഷൻ തുക ആഭ്യന്തര വിപണിയിൽ നിന്ന് ഡോളറാക്കി മാറ്റി വിദേശത്തേക്കു കടത്തിയതാണു കേസിലെ മുഖ്യ അന്വേഷണ വിഷയം.

കോഴത്തുകയിൽ 1.90 കോടി രൂപ ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നാണു കണ്ടെത്തിയിട്ടുള്ളത്.

വിദേശത്തേക്കു ഡോളർ കടത്തിയതിൽ നിലവിൽ കസ്റ്റംസ് അന്വേഷണം നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *