Breaking News

സ്വവർഗ വിവാഹം മൗലികാവകാശമല്ല; കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ

സ്വവർഗ വിവാഹത്തിനെതിരെ കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ. സ്വവർഗ വിവാഹം മൗലികാവകാശമല്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തു. സ്വവർഗ ലൈംഗികത കുറ്റകൃത്യമല്ല. എന്നാൽ ഇത് മൗലികാവകാശമല്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇന്ത്യൻ വ്യവസ്ഥതിയനുസരിച്ച് സ്ത്രീക്കും പുരുഷനും മാത്രമേ...

സംസ്ഥാനത്ത് 3677 പേര്‍ക്ക് കൂടി കോവിഡ്; ഇന്ന് 14 മരണങ്ങൾ സ്ഥിരീകരിച്ചു, 4652 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ 275,...

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതം : പൊലീസ് എഫ്‌ഐആർ

വയലാറിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം അസൂത്രിതമെന്ന് പൊലീസ് എഫ്‌ഐആർ. തലയ്ക്ക് കൊടുവാൾ കൊണ്ടു വെട്ടിയാണ് നന്ദുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതികൾ ഇതിനായി ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് പറയുന്നത്. റോഡരികിൽ നിർത്തിയിട്ട കാറിൽ പ്രതികൾ...

ഭാരത ബന്ദ്; കേരളത്തിൽ കടകൾ അടയ്ക്കില്ല

തിരുവനന്തപുരം: നാളെ ദേശീയ സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത ബന്ദിൽ കേരളത്തിലെ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. വ്യാപാരികളുടെ സംഘടനയായ കോൺഫഡറേഷന് ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്‌സ് ആണ്...

9-ാം ക്ലാസ് മുതല്‍ പ്ലസ് വണ്‍ വരെയുള്ള വിദ്യാര്‍ത്ഥികളെ മുഴുവന്‍ ജയിപ്പിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒമ്പത് മുതല്‍ പ്ലസ് വണ്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ അക്കാദമിക് വര്‍ഷത്തില്‍ പരീക്ഷയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പളനിസ്വാമി. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ ഈ ക്ലാസുകളിലെ...

ഗുജറാത്തിൽ കോൺഗ്രസിന്റെ തകർച്ച ജനാധിപത്യത്തിന് ഹാനികരം: ശിവസേന

മുംബൈ: ഗുജറാത്ത് നഗരസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിട്ട തകർച്ച ഇന്ത്യൻ ജനാധിപത്യത്തിന് ദോഷം ചെയ്യുമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് അഭിപ്രായപ്പെട്ടു. ജനങ്ങൾ എന്തുകൊണ്ട് തങ്ങളെ കൈയൊഴിഞ്ഞു എന്നതിനെക്കുറിച്ച് കോൺഗ്രസ് ആലോചിക്കണമെന്ന് റാവുത്ത് ആവശ്യപ്പെട്ടു....

‘പുതുച്ചേരിയിൽ നടന്നത്​ മഹാരാഷ്​ട്രയിൽ നടക്കില്ല’; ബി.ജെ.പിയെ വെല്ലുവിളിച്ച്​ ശിവസേന

മുംബൈ: ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനമുയർത്തി ശിവസേന മുഖപത്രം സാമ്​ന. പുതുച്ചേരിയിൽ കോൺഗ്രസ്​-ഡി.എം.കെ സർക്കാറിനെ താഴെയിറക്കിയതുപോലെ മഹാരാഷ്​ട്രയിൽ നടക്കില്ലെന്ന്​ സാംമ്​നയുടെ എഡിറ്റോറിയലിലൂടെ ശിവസേന വ്യക്തമാക്കി. മഹാരാഷ്​ട്ര സർക്കാറിനെ താഴെയിറക്കാമെന്നത് ബി.ജെ.പിയുടെ​ ഒരു സ്വപ്​നമായി തുടരും. കോൺഗ്രസ്​...

പന്ത്രണ്ട് തവണ കര്‍ഷകരുമായി ചര്‍ച്ച നടത്തി, ഇനിയും ചര്‍ച്ച നടത്താന്‍ തയ്യാറാണ്; നരേന്ദ്രസിംഗ് തോമര്‍

ന്യൂഡൽഹി: കേന്ദ്രത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം സമവായത്തിലെത്താത്തതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമര്‍. ഇതുവരെ 12 തവണ കര്‍ഷകരുമായി ചര്‍ച്ച നടത്തിയെന്നും ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും തോമര്‍ പറഞ്ഞു. ’12 തവണ കര്‍ഷകരുമായി ചര്‍ച്ച...

സൗഹൃദങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി ചില കഥാപാത്രങ്ങളൊക്കെ ചെയ്യേണ്ടി വന്നു; ഇനി സെലക്ടീവായേ തീരൂ: മംമ്ത

സൗഹൃദങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി ചില കഥാപാത്രങ്ങളൊക്കെ സിനിമയില്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഇനിയങ്ങോട്ട് സെലക്ടീവ് ആയി മാത്രമേ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുകയുള്ളൂവെന്നും നടി മംമ്ത മോഹന്‍ദാസ്. സെലക്ടീവ് ആയി മാറിയോ മംമ്ത എന്ന ചോദ്യത്തിന് അതെ, ഇനിയങ്ങോട്ട്...

സര്‍ക്കാരിന്റെ നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണം; ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഡിജിറ്റല്‍ മീഡിയക്കും മേല്‍നോട്ടമുണ്ടാകുമെന്ന് കേന്ദ്രം

ന്യൂഡൽഹി: ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഓണ്‍ലൈന്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കുമുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാരിന്റെ നിയമമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും സ്വയം നിയന്ത്രണ ബോര്‍ഡുകള്‍ പോലുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. വാര്‍ത്താവിതരണ പ്രക്ഷേപണ...