Breaking News

മുഖ്യമന്ത്രി അറിയാതെ പ്രശാന്തിനെക്കൊണ്ട് ചെന്നിത്തല എം.ഒ.യു ഒപ്പു വെപ്പിച്ചു, എന്റെ കടകംപള്ളി: പരിഹാസവുമായി വി.ഡി സതീശന്‍

ഇ.എം.സി.സിയുമായുള്ള കരാര്‍ എന്‍.പ്രശാന്ത് ഐ.എ.എസിനെക്കൊണ്ട് ഒപ്പുവപ്പിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയെ പരിഹസിച്ച് വി.ഡി.സതീശന്‍ എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ അദ്ദേഹത്തിന്റെ വകുപ്പിൽ അദ്ദേഹത്തിന്റെ കീഴിലുള്ള ഐ.എ.എസുകാരനെക്കൊണ്ട് എം.ഒ.യു ഒപ്പു വെപ്പിക്കുക എന്നത് ഒരു നിസ്സാര കാര്യമല്ലെന്നും വി.ഡി സതീശന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

വി.ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഇഎം സി സിയുമായുള്ള കരാർ പ്രശാന്ത് ഐഎഎസിനെക്കൊണ്ട് ഒപ്പുവപ്പിച്ചത് രമേശ് ചെന്നിത്തലയെന്ന് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ .
ഈ പ്രതിപക്ഷനേതാവിനെ സമ്മതിക്കണം !!! നമ്മുടെ മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ വകുപ്പിൽ അദ്ദേഹത്തിന്റെ കീഴിലുള്ള ഐ എ എസുകാരനെക്കൊണ്ട് എം.ഒ.യു ഒപ്പു വെപ്പിക്കുക എന്നത് ഒരു നിസ്സാര കാര്യമല്ല!!
മാത്രമല്ല ഒപ്പുവച്ചതിന്റെ പിറ്റേദിവസം അത് സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിൽ പെടുത്തി മാധ്യമങ്ങളിൽ പരസ്യവും വാർത്തയും!!!
എന്നിട്ടും മുഖ്യമന്ത്രിയും 19 മന്ത്രിമാരും അവരുടെ മുപ്പത് വീതമുള്ള പേഴ്സണൽ സ്റ്റാഫും അറിഞ്ഞില്ല എന്നത് അതിനെക്കാൾ കെങ്കേമം!!!
എന്റെ കടകംപള്ളി !!!

Leave a Reply

Your email address will not be published. Required fields are marked *