Breaking News

ബംഗാളിൽ തൂക്കുസഭയെങ്കിൽ മമത ബി.ജെ.പിയുമായി കൈകോർക്കുമെന്ന് യെച്ചൂരി

ആർ.എസ്.എസ്. – ബി.ജെ.പി കൂട്ടുക്കെട്ടിന്റെ വർഗീയ മുന്നേറ്റത്തെ തോൽപ്പിക്കണമെങ്കിൽ ആദ്യം തോൽപ്പിക്കേണ്ടത് തൃണമൂൽ കോൺഗ്രസിനെയാണെന്നു സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമസഭാ തെരഞ്ഞെടുപ്പിൽ തൂക്കുസഭയാണുണ്ടാകുന്നതെങ്കിൽ ബി.ജെ.പിയുമായി കൈകോർക്കാൻ മമത മടിക്കില്ലെന്നും യെച്ചൂരി പറഞ്ഞു. കൊക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ കോൺഗ്രസ് – ഇടത് – ഐ എസ് എഫ് സഖ്യത്തിന്റെ മെഗാ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ആയിരങ്ങൾ അണിനിരന്ന മാഹാറാലിയോടെ കോൺഗ്രസ്- ഇടത്-ഐഎസ്എഫ് സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പശ്ചിമബംഗാളിൽ തുടക്കമായി. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് കോൺഗ്രസ് – ഇടത് – ഐ എസ് എഫ് സഖ്യത്തിന്റെ ആദ്യ മെഗാ റാലി. പ്രചാരണ പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുത്തില്ല. കേരളത്തിൽ ഇടതുപക്ഷവുമായി നേരിട്ട് പോരിനിറങ്ങുന്ന പശ്ചാത്തലത്തിലാണ് പിന്മാറ്റം.

മമതക്കെതിരെയും ബിജെപിക്കെതിരെയും പരിപാടിയിൽ പങ്കെടുത്ത നേതാക്കന്മാ൪ ആഞ്ഞടിച്ചു. മമതയുടെ ധാ൪ഷ്ഠ്യത്തിനുള്ള മറുപടിയാകും തെരഞ്ഞെടുപ്പെന്ന് ഐഎസ്എഫ് നേതാവ് അബ്ബാസ് സിദ്ധീഖിയും വിമ൪ശിച്ചു.

അതേസമയം സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഐഎസ്എഫും കോൺഗ്രസും തമ്മിലുള്ള ത൪ക്കവും മറനീക്കി പുറത്തുവന്നു. തമിഴ്നാട്ടിലേയും പുതുച്ചേരിയിലേയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ എത്തി. പുതുച്ചേരിയിലെ കാരയ്ക്കലിലും തമിഴ്നാട്ടിൽ വിഴുപുരത്തുമായിരുന്നു പരിപാടികൾ. പുതുച്ചേരിയിൽ എൻഡിഎ അധികാരത്തിൽ വരുമെന്ന് അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *