Breaking News

നിയമസഭ തെരഞ്ഞെടുപ്പ് ശിവസേന 70 സീറ്റില്‍ മത്സരിക്കും

കൊല്ലം: ഏപ്രില്‍ മാസം 6 ന് കേരള നിയമസഭയിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ ശിവസേന സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ കൊല്ലത്ത് ചേര്‍ന്ന ശിവസേന സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കൗണ്‍സില്‍ യോഗത്തില്‍ വിവിധ ജില്ലാകമ്മറ്റികള്‍ നല്‍കിയ അന്തിമ പട്ടിക പരിഗണിച്ചാണ് മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പ്രാദേശികതലത്തില്‍ ചില സംഘടനകളും മുന്നണികളും ശിവസേനയുമായി സഹകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പാര്‍ട്ടി വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

ശിവസേന സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തില്ലാത്ത സ്ഥലങ്ങളില്‍ ഏതുമുന്നണിയുമായി സഹകരിക്കണ മെന്നത് സംബന്ധിച്ച് തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കും. കേരളത്തില്‍ ആഖജ യുടെയോ ആഖജ നേതൃത്വത്ത്വം നല്‍കുന്ന ചഉഅ മുന്നണിയുമായോ യാതൊരു വിധ സഹകരണവും ഉണ്ടാകില്ല. കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇതിന്‍റെ പ്രതികരണം തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ആഖജ യ്ക്ക് നിലവിലുള്ള സീറ്റ് നിലനിര്‍ത്താന്‍ സാധിക്കുമോ എന്നത് തന്നെ കടുത്ത വെല്ലുവിളിയാണ്.

ശബരിമല ആചാരസംരക്ഷണത്തിന് ബില്ല് കൊണ്ടുവരുക, ഹിന്ദുജനവിഭാഗങ്ങളുടെയും,ആദിവാസികളുടെയും, മറ്റ് പിന്നേക്ക വിഭാഗങ്ങളുടെയും ക്ഷേമം നടപ്പിലാക്കാനുള്ള പ്രായോഗിക പദ്ധതികള്‍ മുന്‍നിറുത്തിയായിരിക്കും ശിവസേന തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഇറങ്ങുന്നത്. ആഖജ ഹിന്ദുത്വം പറഞ്ഞുകൊണ്ട് കേന്ദ്രഭരണം നടത്തുമ്പോഴും ഹിന്ദുമതത്തിലെ ദരിദ്ര ജനവിഭാഗങ്ങളും കര്‍ഷകരും അടക്കം കടുത്ത ദാരിദ്ര്യം അനുഭവിക്കുകയാണ്. ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുപകരം ആഖജ നേതാക്കള്‍ അരമനകളിലും, പള്ളികളിലും കയറി മറ്റ് മത വിഭാഗങ്ങളുടെ പ്രശ്ന പരിഹാരത്തിന് മുന്‍കൈയെടുക്കുന്നത് ലജ്ജാവഹമാണ്.

സംസ്ഥാന സര്‍ക്കാരിന്‍റെ മത്സ്യബന്ധന നയം പുന:പരിശോധിക്കണം. വിദേശ ട്രോളറുകള്‍ക്ക് കേരളതീരത്ത് ട്രോളിംഗിന് അനുമതി നല്‍കാന്‍ നടത്തിയ നീക്കങ്ങള്‍ അപത്കരവും പരമ്പരാഗത മത്സ്യതൊഴിലാളികളോടുള്ള വെല്ലുവിളിയുമാണ്. കേരളത്തില്‍ നാണ്യവിളകള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില ഏര്‍പ്പെടുത്തണമെന്നും ഈ യോഗം ആവശ്യപ്പെട്ടൂ. ക്വൊയിലോണ്‍ ബീച്ച് ഹോട്ടലില്‍ നടന്ന ശിവസേന സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന പ്രസിഡന്‍റ് എം.എസ്. ഭുവനചന്ദ്രന്‍ ഉത്ഘാടനം ചെയ്തൂ. പത്ര സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്‍റ് എം.എസ്. ഭുവനചന്ദ്രന്‍, പാര്‍ട്ടി വക്താവ് പള്ളിക്കല്‍ സുനില്‍, സംസ്ഥാന സെക്രട്ടറി അഡ്വ: പേരൂര്‍ക്കട ഹരികുമാര്‍, സംസ്ഥാന നേതാക്കളായ കോട്ടുകാല്‍ ഷൈജൂ, പുത്തൂര്‍ വിനോദ്, അനുദാസ് പറവൂര്‍, ശാന്താലയം ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തൂ.

Leave a Reply

Your email address will not be published. Required fields are marked *